Wednesday December 07, 2016
Latest Updates

ബെയ്‌ലിനെ പുറത്താക്കണമെന്ന് റയല്‍ മാഡ്രിഡ് ആരാധകര്‍

ബെയ്‌ലിനെ പുറത്താക്കണമെന്ന് റയല്‍ മാഡ്രിഡ് ആരാധകര്‍

മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം ഗാരെത് ബെയ്‌ലിനെ പുറത്താക്കണമെന്ന് റയല്‍ ആരാധകരുടെ ആവശ്യം. സ്‌പോര്‍ട് വെബ്‌സൈറ്റായ എഎസ് ഡോട്ട് കോം നടത്തിയ സര്‍വെയിലാണ് 68.3 ശതമാനം ആരാധകരും ബെയ്‌ലിനെ പുറത്താക്കണമെന്ന് അഭിപ്രായപ്പെട്ടത്. റയല്‍ ആരാധകരായ 8,532 ആളുകള്‍ക്കിടയില്‍ നടത്തിയ സര്‍വെയിലാണ് ബെയ്ല്‍ ടീമില്‍ തുടരുന്നതിലുള്ള അമര്‍ഷം ആരാധകര്‍ തുറന്നു പറഞ്ഞത്.

ലാലീഗയിലെ മോശം പ്രകടനവും എല്‍ ക്ലാസിക്കോയിലെ തോല്‍വിയുമാണ് ബെയ്‌ലിനെതിരെ തിരിയാന്‍ റയല്‍ ആരാധകരെ പ്രേരിപ്പിച്ചിരിക്കുന്നത്. എല്‍ ക്ലാസിക്കോയില്‍ സുവാരസിന്റെ രണ്ട് ഗോള്‍ മികവില്‍ ബാഴ്‌സലോണ വിജയം നേടിയിരുന്നു.

എല്‍ക്ലാസിക്കോയിലെ രണ്ടാം പകുതിയില്‍ ആകെ ഏഴ് പാസുകള്‍ മാത്രമാണ് ബെയ്ല്‍ നല്‍കിയത്. മത്സര ശേഷം ബെയ്‌ലിന്റെ കാറും വീടും റയല്‍ മാഡ്രിഡ് ആരാധകര്‍ അക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലീഗില്‍ ബാഴ്‌സലോണയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ റയല്‍.

2013ല്‍ 100 മില്യണ്‍ യൂറോ മുടക്കിയാണ് ബെയ്‌ലിനെ ടോട്ടണ്‍ഹാമില്‍ നിന്നും റയല്‍ മാഡ്രിഡ് ടീമിലെടുത്തത്.

Scroll To Top