Wednesday December 07, 2016
Latest Updates

മാണിക്കും അനൂപ് ജേക്കബിനും എതിരെ ബാലകൃഷ്ണപിള്ള വിജിലന്‍സിന് പരാതി നല്‍കി

മാണിക്കും അനൂപ് ജേക്കബിനും എതിരെ ബാലകൃഷ്ണപിള്ള വിജിലന്‍സിന് പരാതി നല്‍കി

യു.ഡി.എഫ് സര്‍ക്കാറിലെ രണ്ട് പ്രമുഖ മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണവുമായി കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് പിള്ള പരാതി നല്‍കിയിരിക്കുന്നത്.

ധനമന്ത്രി കെ.എം മാണി, ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് എന്നിവര്‍ അഴിമതി നടത്തിയെന്ന് കാണിക്കുന്നതാണ് രേഖാമൂലമുള്ള പരാതി. ക്വാറി, ബേക്കറി, അരിമില്‍ ഉടമകളില്‍ നിന്നും കെ.എം മാണിയും കണ്‍സ്യൂമര്‍ ഫോറം അംഗങ്ങളുടെ നിയമനത്തിനായി അനൂപ് ജേക്കബും കോഴ വാങ്ങിയെന്നാണ് ആരോപണം. ഇതിന് തെളിവായി 2014 സെപ്റ്റംബര്‍ 27ന് താന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും പിള്ള വിജിലന്‍സിന് കൈമാറി.

രണ്ടും തനിക്ക് വ്യക്തമായി ബോധ്യമുള്ള അഴിമതികളാണെന്നും, അതിനാല്‍ തന്നെ വിലന്‍സിന് അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാവില്ലെന്നും പിള്ള പറയുന്നു. മുഖ്യമന്ത്രിക്ക് നേരത്തെ നല്‍കിയ കത്ത് അദ്ദേഹം വാങ്ങിവെക്കുക മാത്രമാണ് ചെയ്തതെന്നും, നടപടിയെടുത്തില്ല എന്നും അദ്ദേഹം ആരോപിച്ചു. ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്തക്കാത്ത പക്ഷം കോടതിയെ സമീപിച്ച് അന്വേഷണം ആവശ്യപ്പെടുമെന്നും ബാലകൃഷ്ണപിള്ള പരാതിയില്‍ പറയുന്നു.

 

Scroll To Top