Monday December 05, 2016
Latest Updates

യാക്കോബായ സിറിയന്‍ സണ്‍ഡേസ്‌കൂള്‍ അയര്‍ലണ്ട് റിജിയന്‍ ബാലകലോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

യാക്കോബായ സിറിയന്‍ സണ്‍ഡേസ്‌കൂള്‍ അയര്‍ലണ്ട് റിജിയന്‍ ബാലകലോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ഡബ്ലിന്‍ :മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്‍ അയര്‍ലണ്ട് റിജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെ ബാലകലോത്സവം മോര്‍ ഇഗ്‌നേഷ്യസ് സഖാ നഗറില്‍ ( Scoil Mhuire boys National School, 3335 Griffith Avenue,Marino, Dublin 9 ) വച്ച് 2015 മെയ് 2 ശനിയാഴ്ച്ച നടത്തപ്പെടുന്നു. രാവിലെ 9 :30 ന് രജിസ്‌ട്രേഷന്‍, തുടര്‍ന്ന് കൃത്യം 10 മണിക്ക് മത്സരങ്ങള്‍ ആരംഭിച്ച് 4 മണിക്ക് സമ്മാനദാനത്തോടെ അവസാനിക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. 

കുട്ടികളെ സീനിയര്‍ ഇന്‍ഫന്റ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളായി തിരിച്ച് ക്രിസ്തീയ ഗാനം, ആരാധനാ ഗീതം (മലയാളം/ സുറിയാനി), പ്രസംഗം, ബൈബിള്‍ റെഫറന്‍സ്, തങ്കവാക്യം, ബൈബിള്‍ ക്വിസ് തുടങ്ങി വിവിധ മത്സരങ്ങള്‍ നടത്തപ്പെടുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ഫാ.തോമസ് പുതിയമഠത്തില്‍(ഡയറക്ടര്‍) 0860342125, 
ജൂബി ജോണ്‍ സെക്രട്ടറി 0879432857. 

Scroll To Top