Wednesday December 07, 2016
Latest Updates

മലയാള ഭാഷയെ നിലനിര്‍ത്താന്‍ പ്രവാസികള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട് 

മലയാള ഭാഷയെ നിലനിര്‍ത്താന്‍ പ്രവാസികള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട് 
മലയാളം സംഘടിപ്പിച്ച മെരിറ്റ് ഇവനിംഗില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയവര്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനോപ്പം  (ഇടത്ത് നിന്ന് )ഷാരോണ്‍ സെബാസ്റ്റ്യന്‍ (ബ്ലാഞ്ചസ് ടൌണ്‍)അമൃത അഗസ്റ്റ്യന്‍ (ബ്ലാക്ക് റോക്ക് )ഗായത്രി മധു കുമാര്‍ (താല)ഡെസ് ലിറ്റ് ജോര്‍ജ് ( കാസില്‍ബ്ലേനി )സ്‌നേഹാ ആന്റണി (ലൂക്കന്‍ )

മലയാളം സംഘടിപ്പിച്ച മെരിറ്റ് ഇവനിംഗില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയവര്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനോപ്പം
(ഇടത്ത് നിന്ന് )ഷാരോണ്‍ സെബാസ്റ്റ്യന്‍ (ബ്ലാഞ്ചസ് ടൌണ്‍)അമൃത അഗസ്റ്റ്യന്‍ (ബ്ലാക്ക് റോക്ക് )ഗായത്രി മധു കുമാര്‍ (താല)ഡെസ് ലിറ്റ് ജോര്‍ജ് ( കാസില്‍ബ്ലേനി )സ്‌നേഹാ ആന്റണി (ലൂക്കന്‍ )

ഡബ്ലിന്‍:മലയാള ഭാഷയെ നിലനിര്‍ത്തുക വഴി കേരളീയരുടെ നിലനില്‍പ്പിനു വേണ്ടിയുള്ള  രാഷ്ട്രീയവും സാംസ്‌കാരികവുമായ പ്രതിരോധം സൃഷ്ട്ടിക്കുക എന്നതാണ് ലക്ഷ്യമിടെണ്ടതെന്നു പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്.

ഡബ്ലിനില്‍ മലയാളം സംഘടനയൊരുക്കിയ വിദ്യാരംഭ ചടങ്ങിനോടനുബന്ധിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘ഭാഷയെ നശിപ്പിക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള വിദേശ ആധിപത്യങ്ങളെ ചെറുത്തു തോല്‍പ്പിക്കുക എന്നത് വഴി ദ്രാവിഡ ഭാഷകള്‍ നമ്മുടെ സംസ്‌കാരത്തെയും തനിമയെയും നിലനിര്‍ത്താന്‍ ശ്രമിച്ചു.ഹിന്ദിയ്‌ക്കെതിരെയുള്ള സമരങ്ങള്‍ വഴി ഇപ്പോഴും അവര്‍ അതിനെ ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുന്നു’.

എന്നാല്‍ കേരളീയരാവട്ടെ അധികാരവും സമ്പത്തും കൈവരാന്‍ സഹായിക്കുന്ന വിദേശ ഭാഷകളെ പുണരുന്ന അനിവാര്യമായ സാഹചര്യത്തെ നേരിടേണ്ടി വരുന്നു.എവിടെ ചെന്നാലും ഇത്തരം ലക്ഷ്യങ്ങളെ പുണര്‍ന്ന് രാഷ്ട്രീയ അടിമത്വത്തിലെയ്ക്ക് നീങ്ങാന്‍ ഇട വരരുതെന്ന് ചുള്ളിക്കാട് അഭിപ്രായപ്പെട്ടു,കേരളത്തില്‍ നിന്ന് അകന്നിരിക്കുമ്പോള്‍ മലയാളികള്‍ക്ക് ഈ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടെന്നു അദ്ദേഹം പറഞ്ഞു 

തമിഴരും തെലുങ്കരും കന്നഡക്കരുമൊക്കെ എവിടെ ചെന്നാലും അവരുടെ ജീവിത ശൈലി പിന്തുടരുന്നവരാണ്.അവരുടെ ഭാഷയെ വിട്ടൊരു കളിയ്ക്കും അവര്‍ തയാറല്ല.മലയാളികള്‍ അത്തരം ഒരവസ്ഥയില്‍ എത്തിയാലേ നമ്മുടെ തനതു സംസ്‌കാരത്തെ നില നിര്‍ത്താനാവു എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.

ചെറുപ്പം മുതല്‍ ആരാധിച്ചു പോന്ന യീറ്റ്‌സിന്റെയും,ജയിംസ് ജോയ്‌സിന്റെയും നാടായ അയര്‍ലണ്ടില്‍ എത്തിയത് ഒരു തീര്‍ഥാടകന്റെ മനോഭാവത്തോടെയാണെന്ന് ചുള്ളിക്കാട് പറഞ്ഞു.

Scroll To Top