Saturday December 03, 2016
Latest Updates

ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ഡബ്ലിനില്‍ ഊഷ്മള വരവേല്‍പ്പ്

ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ഡബ്ലിനില്‍ ഊഷ്മള വരവേല്‍പ്പ്

ഡബ്ലിന്‍ :മലയാളം സാംസ്‌കാരികസംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിദ്യാരംഭ ചടങ്ങില്‍ സംബന്ധിക്കുന്നതിനായി പ്രശസ്ത കവിയും,എഴുത്തുകാരനും , ചലച്ചിത്ര താരവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഡബ്ലിനില്‍ എത്തിച്ചേര്‍ന്നു. ‘മലയാള’ ത്തിന്റെ ഭാരവാഹികള്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തിന് സ്‌നേഹനിര്‍ഭരമായ വരവേല്‍പ്പ്നല്കി.

വിജയദശമി ദിനമായ ഒക്ടോബര്‍ 3 ന് (വെള്ളി) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്റ്റില്ലൊര്‍ഗന്‍ പാര്‍ക്ക് ഹോട്ടലില്‍ വെച്ചാണ് ഇത്തവണത്തെ വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. പരമ്പരാഗത രീതിയില്‍ നടത്തുന്ന ഈ ചടങ്ങില്‍ വച്ച് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താനാഗ്രഹിക്കുന്ന മാതാപിതാക്കള്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടെണ്ടതാണ്

വി.ഡി. രാജന്‍ 0870573885
സിനോ തുരുത്തേല്‍ 0894569000
മനോജ് ഡി. മാന്നാത്ത് : 0899515795
വര്‍ഗീസ് ജോയ്: 0873181759
കെ. അജിത് : 0876565449

തുടര്‍ന്ന് ജൂനിയര്‍ സര്‍ട്ട് , സീനിയര്‍ സര്‍ട്ട് , ബിരുദ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളെ ‘മലയാള’ത്തിന്റെ പ്രത്യേകം രൂപകല്പ്പന ചെയ്ത പ്രശംസാ ഫലകം നല്കി വിദ്യാരംഭ ചടങ്ങിനൊപ്പം അനുമോദിക്കുന്നു. ജൂനിയര്‍ സര്‍ട്ടില്‍ കുറഞ്ഞത് ഏഴു വിഷയങ്ങളില്‍ ‘ഏ’ ഗ്രേഡും , സീനിയര്‍ സര്‍ട്ടില്‍ 500ല്‍ അധികം പോയിന്റും, ബിരുദത്തിനു ഫസ്റ്റ് ക്ലാസ്സ് ഹോണേഴ്‌സും ഉണ്ടായിരിക്കേണ്ടതാണ്.

എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് ശേഷം കവിതകളും ,ചലച്ചിത്ര ഗാനങ്ങളും, ശാസ്ത്രീയ നൃത്തവും, കവിയുടെ വാക്കുകള്‍ കോര്‍ത്തിണക്കികൊണ്ടുള്ള പ്രത്യേക പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.

 

Scroll To Top