Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളി മുസ്‌ളീം സമൂഹവും ആഹ്‌ളാദപൂര്‍വ്വം ബലിപെരുന്നാള്‍ ആഘോഷിച്ചു

അയര്‍ലണ്ടിലെ മലയാളി മുസ്‌ളീം സമൂഹവും ആഹ്‌ളാദപൂര്‍വ്വം ബലിപെരുന്നാള്‍ ആഘോഷിച്ചു

ഡബ്ലിന്‍ :ഇബ്രാഹിം പ്രവാചകന്റെ അതിരറ്റ ദൈവസ്‌നേഹത്തിന്റെ,സ്‌നേഹത്തിന്റെ ,ത്യാഗത്തിന്റെ,കീഴ്പെടലിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി ലോകമെമ്പാടുമുള്ള വിശ്വാസിനിരയോടൊപ്പം അയര്‍ലണ്ടിലെ മുസ്‌ളീം സമൂഹവും ഇന്നലെ ബലി പെരുന്നാള്‍ ആഘോഷിച്ചു .

അയര്‍ലണ്ടിലെ മലയാളികള്‍ അടക്കമുള്ള വിശ്വാസികള്‍ അത്യാഹ്ലാദത്തോടെയാണ് പെരുന്നാളിനെ വരവേറ്റത്.ഡബ്ലിനില്‍ മാത്രം 20 ലധികം സ്ഥലങ്ങളിലാണ് പെരുന്നാള്‍ നമസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനകളും സംഘടിക്കപ്പെട്ടത്.വിദ്യാര്‍ഥികള്‍ അടക്കമുള്ള മലയാളികള്‍ പ്രധാനമായും ക്ലോണ്‍സ്‌കിയിലുള്ള ഇസ്ലാമിക കള്‍ച്ചറല്‍ സെന്റര്‍ പള്ളിയിലാണ് പ്രാര്‍ത്ഥനയ്ക്കായി ഒത്തു ചേര്‍ന്നു.

സൗഹൃദ ബന്ധം പുതുക്കിയും,പുതുവസ്ത്രങ്ങള്‍ അണിഞ്ഞും,ഓര്‍മ പുതുക്കാന്‍ മൃഗങ്ങളെ ബലിയര്‍പ്പിച്ചും ,നാട്ടിലുള്ള കുടുംബാംഗങ്ങളെ ബന്ധപ്പെട്ടും ഡബ്ലിനിലും കൗണ്ടികളിലുമുള്ള മലയാളികള്‍ പെരുന്നാള്‍ ആഘോഷം വര്‍ണാഭമായി .ഓണവും പെരുന്നാളും ഒന്നിച്ചെത്തിയ ഈ വര്ഷം കേരളത്തിലെ പോലെ തന്നെ ആവേശത്തോടെയാണ് പ്രവാസി മലയാളികളും കൊണ്ടാടുന്നത് ..നാളെ മുതല്‍ ഇനി വീണ്ടും വിവിധ മലയാളി കൂട്ടായ്മകള്‍ നടത്തുന്ന ഓണാഘോഷത്തിന്റെ ലഹരിയിലേക്കു ……..
വാര്‍ത്ത :ഫവാസ് .എംmi

Scroll To Top