Saturday September 23, 2017
Latest Updates

ഇതാ അയര്‍ലണ്ടിലെ ഏറ്റവും കരുത്തനായ മനുഷ്യന്‍; ഉയരം 7 അടി, ഭാരം 194 കിലോഗ്രാം!

ഇതാ അയര്‍ലണ്ടിലെ ഏറ്റവും കരുത്തനായ മനുഷ്യന്‍; ഉയരം 7 അടി, ഭാരം 194 കിലോഗ്രാം!

ഇതാ അയര്‍ലണ്ടിലെ ഏറ്റവും കരുത്തനായ മനുഷ്യനെപ്പറ്റി കേട്ടോളൂ; ഷോണ്‍ ഒ ഹേഗന്‍ എന്ന ഇദ്ദേഹത്തിന്റെ ഉയരം 7 അടിയാണ്. ഭാരമാകട്ടെ 194 കിലോഗ്രാമും.കോ ഡൗണിലെ ബാന്‍ബ്രിഡ്ജ് സ്വദേശിയായ ഇദ്ദേഹം ചെറുപ്പത്തിലേ ‘വലിയവന്‍’ ആയിരുന്നെങ്കിലും 2012 മുതല്‍ മസിലുകള്‍ വല്ലാതെ വളരാന്‍ തുടങ്ങി.

‘കരുത്തനാകാനായി നാലു വര്‍ഷത്തോളമായി ഞാന്‍ പരിശീലനം നടത്തുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ അയര്‍ലണ്ടിലെ ഏറ്റവും കരുത്തനായ മനുഷ്യനായി മാറിയിരിക്കുന്നു,’ ഹേഗന്‍ പറയുന്നു. 26 വയസ്സായ ഇദ്ദേഹത്തിന് തന്റെ 16ാം വയസ്സുവരെ ഗാലിക് കളിച്ചിരുന്നതായും പറയുന്നു.

അയര്‍ലണ്ടിലെ പല റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം ഇനി വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ലോക മത്സരത്തിനൊരുങ്ങുകയാണ്. 18 ടണ്ണുള്ള ട്രക്ക് 20 മീറ്ററോളം വെറും 30 സെക്കന്റിനുള്ളില്‍ വലിച്ചു കൊണ്ടുപോയിട്ടുമുണ്ട് ഈ ഭീമന്‍.

ദിവസവും 2 കിലോഗ്രാം ഇറച്ചി ഹേഗന് നിര്‍ബ്ബന്ധമാണ്. പച്ചക്കറിയും മറ്റും വേറെ. വലിയ തളികയില്‍ നിറയെ പാല്‍ക്കഞ്ഞി, മുട്ട, പ്രോട്ടീന്‍ ഷെയ്ക്ക് എന്നിവയാണ് രാവിലത്തെ ഭക്ഷണം. രണ്ട്മൂന്ന് മണിക്കൂര്‍ ഇടവിട്ട് ഇദ്ദേഹത്തിന് സ്ഥിരമായി ഭക്ഷണം കഴിക്കുകയും വേണം.

ലോകത്തിലെ ഏറ്റവും കരുത്തനാകാനുള്ള മത്സരത്തില്‍ പങ്കെടുക്കുകയാണ് ഇദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം. ഇതിനായി ദിവസവും മൂന്നുമണിക്കൂര്‍ പ്രത്യേക വ്യായാമവുമുണ്ട്

Scroll To Top