Saturday February 17, 2018
Latest Updates

സല്‍മാന്‍ ഖാന്‍ ചിത്രം ഭജ്‌റംഗി ഭായിജാന്റെ ട്രെയിലര്‍ പുറത്തിറങ്ങി

സല്‍മാന്‍ ഖാന്‍ ചിത്രം ഭജ്‌റംഗി ഭായിജാന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ആരാധകര്‍ കാത്തിരുന്ന സല്‍മാന്‍ ഖാന്‍ ചിത്രം ഭജ്‌റംഗി ഭായിജാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ മാസ് സ്വഭാവം വെളിപ്പെടുത്തുന്നതാണ് ട്രെയിലര്‍.

സല്‍മാന്‍ ഖാന്‍ നായകനാവുന്ന ചിത്രത്തില്‍ കരീന കപൂറാണ് നായികയായെത്തുന്നത്. ഈ വര്‍ഷം പുറത്തിറങ്ങുന്ന ആദ്യ സല്‍മാന്‍ ഖാന്‍ ചിത്രമാണ് ഭജ്‌റംഗി ഭായിജാന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയതുമുതല്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്.

ചിത്രത്തില്‍ പവന്‍ എന്ന കഥാപാത്രത്തെയാണ് സല്‍മാന്‍ അവതരിപ്പിക്കുന്നത്. രസിക എന്ന സ്‌കൂള്‍ ടീച്ചറുടെ റോളാണ് കരീനയുടേത്. ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തുന്ന ഒരു മറുനാടന്‍ പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ചിത്രം ഈദിന് തിയേറ്ററുകളിലെത്തിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

 

Scroll To Top