Tuesday May 30, 2017
Latest Updates

ബജാജിന്റെ ഏറ്റവും വേഗമേറിയ പള്‍സര്‍ വിപണിയിലെത്തി

ബജാജിന്റെ ഏറ്റവും വേഗമേറിയ പള്‍സര്‍ വിപണിയിലെത്തി

 

ബജാജിന്റെ ഏറ്റവും വേഗമേറിയ പള്‍സര്‍ വിപണിയിലെത്തി. പള്‍സര്‍ ആര്‍ എസ് 200 എന്നാണ് മോട്ടോര്‍സൈക്കിളിന്റെ പേര്. മണിക്കൂറില്‍ 141 കിലോമീറ്ററാണ് പരമാവധി വേഗം. സ്‌പോര്‍ട്‌സ് ബൈക്ക് വിഭാഗത്തിലേക്കുള്ള ബജാജിന്റെ ചുവടുവെപ്പാണ് ആര്‍.എസ് 200 എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

എ.ബി.എസ് സംവിധാനമുള്ളതും ഇല്ലാത്തതുമായ വേരിയന്റുകള്‍ വിപണിയിലെത്തും. വില നോണ്‍ എ.ബി.എസ്: 1,18500, എ.ബി.എസ്: 1,30269 (എക്‌സ് ഷോറൂം ന്യൂഡല്‍ഹി).

എച്ച് ഡി ഫോക്കസ് ട്വിന്‍ പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, സ്‌റ്റൈലിഷ് ഫ്രണ്ട് ഫെയറിങ് തുടങ്ങിയവയാണ് ബൈക്കിന് മസ്‌ക്കുലര്‍ രൂപഭംഗി നല്‍കുന്നത്. ഫോര്‍ വാല്‍വ് ട്രിപ്പിള്‍ സ്പാര്‍ക് ഡി.ടി.എസ്.ഐ എന്‍ജിനാണ് കരുത്ത് പകരുന്നത്. 24.5 പി എസ് കരുത്തും 18.6 എന്‍ എം ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. ഫ്യുവല്‍ ഇന്‍ജെക്ഷന്‍, ലിക്വിഡ് കൂളിങ് തുടങ്ങിയവയാണ് എന്‍ജിന്റെ സവിശേഷതകള്‍.

 

Scroll To Top