Monday August 21, 2017
Latest Updates

നാളെ പ്രതീക്ഷിക്കാം, പള്‍സറിന്റെ ബിഗ് സര്‍പ്രൈസ്

നാളെ പ്രതീക്ഷിക്കാം, പള്‍സറിന്റെ ബിഗ് സര്‍പ്രൈസ്

പള്‍സറിന്റെ പുതുതലമുറ മോഡലുകളില്‍പെട്ട കൂടുതല്‍ ബൈക്കുകള്‍ നാളെ വിപണിയിലെത്തും. ഏതൊക്കെ മോഡലുകളാണ് നാളെ എത്തുന്നത് എന്ന കാര്യം ബജാജ് ഇതു വരെ പുറത്തുവിട്ടിട്ടില്ല.

പള്‍സര്‍ കുടുംബത്തിലെ പുതുതലമുറയില്‍ പെട്ട ചില വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ വിപണിയിലെത്തിയിട്ടുണ്ട്. പുതിയ ചില മോഡലുകള്‍ കൂടി ഇറക്കി വിപണി കയ്യടക്കാന്‍ തയ്യാറായിരിക്കുകയാണ് ബജാജ്. ഈ ബൈക്കുകള്‍ ഏപ്രില്‍ 28ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. പള്‍സര്‍ 200എന്‍എസ്, ആര്‍എസ്200, എസ്200, എഎസ്150 എന്നീ മോഡലുകളാണ് ഈ ശ്രേണിയില്‍ നിന്നും ഇന്ത്യന്‍ നിരത്തുകളില്‍ ഇതിനോടകം എത്തിച്ചേര്‍ന്നിട്ടുള്ളത്.

ഇനി വരാനുള്ളവയില്‍ 150എന്‍എസ് മോഡലും ഉണ്ടായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. നേരത്തേ, ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ സിഎസ്400, എസ്എസ് 400 എന്നീ ബൈക്ക് മോഡലുകളും ബജാജ് അവതരിപ്പിച്ചിരുന്നു. നാളെ വിപണിയിലെത്താനിരിക്കുന്നവയില്‍ ഇവകൂടി ഉണ്ടായിരിക്കുമെന്നാണ് പള്‍സര്‍ ആരാധകരുടെ പ്രതീക്ഷ.

പതിവിനു വിപരീതമായി ലോഞ്ച് സംബന്ധിച്ച വിവരങ്ങള്‍ അതീവ രഹസ്യമായാണ് ബജാജ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ തന്നെ ആശ്ചര്യകരമായ എന്തെങ്കിലും ബജാജ് നാളത്തെ ലോഞ്ചില്‍ കരുതി വച്ചിട്ടുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

 

Scroll To Top