Tuesday December 06, 2016
Latest Updates

ബജാജ് പള്‍സറിന്‍റെ പുതിയ മോഡല്‍‌ ബൈക്കുകള്‍ വിപണിയില്‍

ബജാജ് പള്‍സറിന്‍റെ പുതിയ മോഡല്‍‌ ബൈക്കുകള്‍ വിപണിയില്‍

ബൈക്കു പ്രേമികള്‍ക്കായി പള്‍സര്‍ കുടുംബത്തില്‍ നിന്നും രണ്ട് ബൈക്ക് മോഡലുകള്‍ കൂടി. അഡ്വഞ്ചര്‍ സ്‌പോര്‍ട് ( എഎസ് ) ശ്രേണിയില്‍ പെട്ട എഎസ് 150 , എഎസ് 200 മോഡലുകളാണ് പൂനെ ആസ്ഥാനമായുള്ള ബജാജ് ഓട്ടോ അവതരിപ്പിച്ചത്. കരുത്തു കൂടിയ സ്‌പോര്‍ട് ബൈക്കുകള്‍ ഇഷ്ടപ്പെടുന്ന യുവാക്കളെ ലക്ഷ്യമട്ടുള്ളതാണ് എഎസ് ശ്രേണി.

കാഴ്ചയില്‍ രണ്ട് മോഡലുകളും ഒരുപോലെയാണ്. ഹാഫ് ഫെയറിങ്ങുള്ള ബൈക്കുകള്‍ക്ക് വലുപ്പം കൂടിയ വിന്‍ഡ് സ്‌ക്രീനുണ്ട്. പള്‍സര്‍ 200 എന്‍എസ് , ആര്‍എസ് 200 മോഡലുകളുള്ള പെരിമീറ്റര്‍ ഫ്രെയിം ,പ്രൊജക്ടര്‍ ഹെഡ് ലാംപ് , നൈട്രോക്‌സ് മോണോ സസ്‌പെന്‍ഷന്‍ എന്നിവ പുതിയ മോഡലിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ചുവപ്പ് , കറുപ്പ് , നീല നിറങ്ങളില്‍ ഇവ വിപണിയില്‍ ലഭ്യമാവും.

പ്രധാനമായും യമഹ ഫേസര്‍ , ജിക്‌സര്‍ 150 എന്നിവയോടു മത്സരിക്കുന്ന എഎസ് 150 ബൈക്കിന്റെ 149.5 സിസി , ട്വിന്‍ സ്പാര്‍ക്ക് , സിംഗിള്‍ സിലിണ്ടര്‍ , എയര്‍ കൂള്‍ഡ് എന്‍ജിന്റെ കരുത്ത് 16.8 ബിഎച്ച്പിയാണ്. ഇതോടെ ഏറ്റവും കരുത്തുള്ള 150 സിസി ബൈക്ക് എന്ന ഖ്യാതി മോഡലിനു കൈവരും. അഞ്ച് സ്പീഡാണ് ഗീയര്‍ബോക്‌സ് . ഗ്രൗണ്ട് ക്ലിയറന്‍സ് 170 മിമീ. ലഭിക്കുമ്പോള്‍ മുന്‍ ചക്രത്തിന് 240 മിമീ വീതിയുണ്ട്. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ റിയര്‍ ഡ്രം ബ്രേക്കുമാണുള്ളത്. ഡല്‍ഹി എക്‌സ് ഷോറൂം വില 79,000 രൂപ.

200 സിസി ബൈക്ക് വിഭാഗത്തില്‍ ബജാജിന്റെ മൂന്നാമത്തെ മോഡലാണ് പള്‍സര്‍ എഎസ് 200. പള്‍സര്‍ 200 എന്‍എസിലുള്ള 199.5 സിസി , ട്രിപ്പിള്‍ സ്പാര്‍ക്ക് , ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ നില നിര്‍ത്തിയിരിക്കുന്നു. ആറ് സ്പീഡ് ഗീയര്‍ ബോക്‌സില്‍ 23.2 ബിഎച്ച്പിയാണ് കരുത്ത് ലഭിക്കുന്നത്. മുന്നില്‍ 280 മിമി ഡിസ്‌ക് ബ്രേക്കും പിന്നില്‍ 230 മിമീ ഡിസ്‌ക് ബ്രേക്കുമാണ് ലഭിക്കുക. ഗ്രൗണ്ട് ക്ലിയറന്‍സ് 167 മിമീ. ഡല്‍ഹി എക്‌സ്!ഷോറൂം വില 91,500 രൂപ. ഹാഫ് ഫെയറിങ്ങുള്ള മറ്റൊരു മോഡലായ പള്‍സര്‍ 220 എഫിന്റെ വില്‍പ്പന തുടരുമെന്ന് ബജാജ് അറിയിച്ചു.

Scroll To Top