Saturday December 10, 2016
Latest Updates

മുടക്ക് 200 കോടി,ബാഹുബലി മൂന്ന് ദിവസങ്ങള്‍ കൊണ്ട് നേടിയത് 160 കോടി !

മുടക്ക് 200 കോടി,ബാഹുബലി മൂന്ന് ദിവസങ്ങള്‍ കൊണ്ട് നേടിയത് 160 കോടി !

ഹൈദരാബാദ്: ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ബാഹുബലി മറികടക്കുമെന്ന് സൂചന. നൂറുകോടിയും ഇരുനൂറുകോടി ക്ലബ്ബുമൊക്കെ ഇപ്പോള്‍ പഴങ്കഥയായി. 500 കോടി നേടിയ ബോളീവുഡ് ചിത്രങ്ങളേയും ബാഹുബലി കവച്ചുവെയ്ക്കുമെന്നാണ് റിപോര്‍ട്ട്.
ആദ്യദിനത്തില്‍ ബാഹുബലി ബോക്‌സ് ഓഫീസില്‍ വാരിയത് 50 കോടിയാണ്. 3 ദിവസം കൊണ്ട് 160 കോടി നേടി. ആദ്യദിനത്തില്‍ ചിത്രം കണ്ടവരുടെ മികച്ച അഭിപ്രായങ്ങളാണ് തുടര്‍ കളക്ഷനുകള്‍ക്ക് വഴിവെച്ചത്.
നാലായിരത്തോളം തീയേറ്ററുകളിലാണ് ബാഹുബലി ഇന്ത്യയില്‍ പ്രദര്‍ശനം നടത്തുന്നത്. യുഎസ് അടക്കമുള്ള വിദേശ രാജ്യങ്ങളിലും ബാഹുബലിക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്.

Scroll To Top