Tuesday January 17, 2017
Latest Updates

ബാഗേജ് നിയമങ്ങളില്‍ മാറ്റം:നാട്ടിലേയ്ക്ക് പോകുമ്പോള്‍ കൂടുതല്‍ സാധനങ്ങള്‍ ഡ്യൂട്ടിയില്ലാതെ കൊണ്ടുപോകാം

ബാഗേജ് നിയമങ്ങളില്‍ മാറ്റം:നാട്ടിലേയ്ക്ക് പോകുമ്പോള്‍ കൂടുതല്‍ സാധനങ്ങള്‍ ഡ്യൂട്ടിയില്ലാതെ കൊണ്ടുപോകാം

ന്യൂഡല്‍ഹി:ബജറ്റില്‍ പ്രഖ്യാപിച്ചതുപ്രകാരം പുതുക്കിയ ബാഗേജ് ചട്ടത്തിന്റെ വിജ്ഞാപനം പുറത്തിറക്കി.വിദേശ യാത്ര കഴിഞ്ഞു വരുന്ന എല്ലാ യാത്രക്കാരും ബാഗേജ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കണം എന്ന വ്യവസ്ഥ ഒഴിവാക്കി.ഡിക്ലയര്‍ ചെയ്യേണ്ട സാധനങ്ങള്‍ ഒന്നും കൊണ്ടുവരാത്തവര്‍ ഇനി ഫോം പൂരിപ്പിക്കേണ്ടതില്ല.

മൂന്നു മാസം മുതല്‍ ആറുമാസം വരെ വിദേശത്തു തങ്ങിയശേഷം വരുന്നവര്‍ക്ക് 60,000 രൂപ വരെ വിലയുളള ഉപയോഗിച്ച സാധനങ്ങള്‍ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം.ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ തങ്ങിയവര്‍ക്ക് ഒരു ലക്ഷം രൂപ വരെ വിലയുളള ഉപയോഗിച്ച സാധനങ്ങള്‍ കൊണ്ടു വരാം.

ഒരു വര്‍ഷത്തിനും രണ്ടു വര്‍ഷത്തിനും ഇടയില്‍ തങ്ങിയവര്‍ക്കു രണ്ടുലക്ഷം രൂപയുടെ സാധനങ്ങളും രണ്ടു വര്‍ഷത്തിനുമേല്‍ തങ്ങിയവര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയുളള ഉപയോഗിച്ച സാധനങ്ങളും കൊണ്ടുവരാം.നേപ്പാള്‍,ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു വരുന്നവര്‍ക്ക് 50,000 രൂപവരെയുളള സാധനങ്ങള്‍ കൊണ്ടുവരാം

Scroll To Top