Friday December 09, 2016
Latest Updates

ബച്ചന്‍, സിന്‍ഹ, കപൂര്‍ താര കുടുംബങ്ങളൊന്നാകെ ഫാഷന്‍ റാംപില്‍!

ബച്ചന്‍, സിന്‍ഹ, കപൂര്‍ താര കുടുംബങ്ങളൊന്നാകെ ഫാഷന്‍ റാംപില്‍!

ബോളിവൂഡിലെ താര കുടുംബങ്ങളെല്ലാം അണിനിരന്ന ഒരു ഫാഷന്‍ ഷോ. മനീഷ് മല്‍ഹോത്രയുടെ വസ്ത്ര ശേഖരണത്തില്‍ ശബാന അസ്മി ഒരുക്കിയ മിജ്വാന്‍ എന്ന് പേരിട്ട ഫാഷന്‍ ഷോയിലാണ് ഈ അപൂര്‍വ കാഴ്ച വിരുന്ന്. വര്‍ഷാ വര്‍ഷം ശബാന അസ്മി നടത്തി വരുന്ന പരിപാടിയാണ് മിജ്വാന്‍.

ഈ വര്‍ഷം ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ മാതാ പിതാക്കള്‍ക്കൊപ്പം റാമ്പിലെത്തി എന്നതാണ് ഷോയുടെ ആകര്‍ഷണം. അഭിഷേക് ബച്ചനും ജയ ബച്ചനും ഒന്നിച്ചു ചുവടു വച്ചപ്പോള്‍ അമിതാബ് ബച്ചന്‍ മകള്‍ ശ്വേതയോടൊപ്പം പ്രത്യക്ഷപ്പെട്ടു. സോനക്ഷി സിന്‍ഹ അച്ഛന്‍ ശത്രുഘ്‌നന്‍ സിന്ഹയോടൊപ്പമാണ് റാമ്പിലെത്തിയത്. ഫര്‍ഹാന്‍ അക്തര്‍ ജാവേദ് അക്തരിനോടൊപ്പം വന്നു. അനില്‍ കപൂര്‍ മകള്‍ സോനം കപൂറിനൊപ്പം വന്നതായിരുന്നു മേളയുടെ മറ്റൊരു മുഖ്യാകര്‍ഷനം.

അതിനിടെ പരിപാടിയുടെ ഉദ്ദേശ ശുദ്ധിയെ പ്രകീര്‍ത്തിച്ചു കൊണ്ട് അമിതാബ് ബച്ചന്‍ രംഗത്തെത്തി. ശബാന ആസ്മിയുടെ അച്ചന്റെ നാടാണ് മിജ്വാന്‍. ഉത്തര്‍ പ്രദേശിലെ ഒരു കുഗ്രാമമായ ഇവിടുത്തെ നെയ്ത്തു തൊഴിലാളികളെ സഹായിക്കാനായാണ് ആസ്മി എല്ലാ വര്‍ഷവും ഷോ നടത്തുന്നത്. കൂടാതെ സ്ത്രീ ശാക്തീകരണമെന്നതും ഇത്തവണത്തെ പരിപാടിയുടെ ലക്ഷ്യമായിരുന്നു.

 

Scroll To Top