Saturday December 03, 2016
Latest Updates

ആശുപത്രിയില്‍ വച്ച് മാറിപ്പോയ നവജാത ശിശുവിനെ ഒരു വര്‍ഷത്തിന് ശേഷം വീണ്ടെടുത്തു!

ആശുപത്രിയില്‍ വച്ച് മാറിപ്പോയ നവജാത ശിശുവിനെ ഒരു വര്‍ഷത്തിന് ശേഷം വീണ്ടെടുത്തു!

ദമ്പതികള്‍ മകന്‍ മോസസിനോപ്പം

ടെക്‌സാസ്:എല്‍ സാല്‍വദോറിലെ ആശുപത്രിയില്‍ വച്ച് മാറിപ്പോയ കുഞ്ഞിനെ ഒരു വര്‍ഷത്തിന് ശേഷം യഥാര്‍ത്ഥ മാതാപിതാക്കള്‍ക്ക് തിരികെ കിട്ടി. ബ്രാഡ്‌ഫോര്‍ഡ് സ്വദേശിയായ റിച്ചാര്‍ഡ് കഷ്വേര്‍ത്തിനും, ഭാര്യ മേഴ്‌സിഡസ് കസാനെല്ലാസിനുമാണ് മകനായ മോസസിനെ ഒരു വര്‍ഷത്തിനു ശേഷം തിരികെ കിട്ടുന്നത്. എങ്ങനെയാണ് കുഞ്ഞിനെ മാറിപ്പോയതെന്ന് തങ്ങള്‍ക്ക് ഇപ്പോഴും അറിയില്ലെന്നും ഇവര്‍ ബിബിസിയോട് പറഞ്ഞു.

ഒരു വര്‍ഷത്തോളം സ്വന്തം കുഞ്ഞിനെ പോലെ വളര്‍ത്തിയ ജേക്കബിനെ റിച്ചാര്‍ഡ് ദമ്പതികള്‍ യാത്രയയക്കുന്നു

ഒരു വര്‍ഷത്തോളം സ്വന്തം കുഞ്ഞിനെ പോലെ വളര്‍ത്തിയ ജേക്കബിനെ റിച്ചാര്‍ഡ് ദമ്പതികള്‍ യാത്രയയക്കുന്നു

2015 മേയില്‍ പ്രസവിച്ച ശേഷം ഡോക്ടര്‍ കയ്യില്‍ വച്ചു തന്ന കുഞ്ഞില്‍ നിന്നും വ്യത്യസ്തമാണ് തന്റെ പക്കല്‍ ഇപ്പോഴുള്ള കുഞ്ഞിന്റെ പ്രത്യേകതകള്‍ എന്നു കണ്ടപ്പോഴാണ് കുഞ്ഞ് മാറിപ്പോയിരിക്കാന്‍ ഇടയുണ്ടെന്ന് കസാനെല്ലാസ് സംശയിച്ചത്.ടെക്‌സസിലെ വീട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ ഡിഎന്‍എ ടെസ്റ്റില്‍ കുഞ്ഞ് ഇവരുടേതല്ല എന്ന് തെളിയുകയുംചെയ്തു. തുടര്‍ന്ന് ഇവര്‍ എല്‍സാല്‍വദോറില്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് സംഭവം മനസ്സിലാക്കിയ അധികൃതര്‍പുതുതായി ജന്മം നല്‍കിയ എല്ലാ അമ്മമാരും ഡിഎന്‍എ ടെസ്റ്റ് നടത്തണം എന്നാവശ്യപ്പെട്ടു. ഇതിനു ശേഷമായിരുന്നു യഥാര്‍ത്ഥ കുഞ്ഞിനെ കണ്ടെത്തിയത്.

Scroll To Top