Monday June 25, 2018
Latest Updates

ബേബി പെരേപ്പാടന്‍ ഫിനഗേല്‍ നേതൃനിരയിലേക്ക്

ബേബി പെരേപ്പാടന്‍ ഫിനഗേല്‍ നേതൃനിരയിലേക്ക്

ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ ബേബി പെരേപ്പാടനെ ഭരണകക്ഷിയായ ഫിനഗേലിന്റെ ഡബ്ലിന്‍ താല ഏരിയയുടെ റെപ്രസെന്റീറ്റെവ് ആയി തിരഞ്ഞെടുത്തു.താല സൗത്ത് ,താല സെന്‍ട്രല്‍ എന്നി കൗണ്ടി കൗണ്‍സില്‍ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് തലത്തില്‍ പാര്‍ട്ടിയുടെ നേതൃ ചുമതലയാണ് റെപ്രസെന്റീറ്റെവിന് നിര്‍വഹിക്കേണ്ടത്.

ഫിനഗേലിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതാനം വര്‍ഷമായി സജീവമായിരുന്ന ബേബി പെരേപ്പാടനെ ഫിനഗേല്‍ നേതൃത്വം ഐക്യകണ്ഠേനയാണ് തിരഞ്ഞെടുത്തത്.ഫിനഗേലിന്റെ നേതൃപദവിയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ എത്തുന്നത്.

2019 ല്‍ നടക്കുന്ന ലോക്കല്‍ ബോഡി ഇലക്ഷനുള്ള ഒരുക്കമായാണ് രാഷ്ട്രീയപാര്‍ട്ടികള്‍ പുനഃസംഘടന ആരംഭിച്ചിരിക്കുന്നത്.സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കേണ്ടത് അടക്കമുള്ള ചുമതല റെപ്രസെന്റീറ്റെവിനുണ്ട്.സാധാരണഗതിയില്‍ പാര്‍ട്ടി റെപ്രസെന്റീറ്റെവിനെ പാര്‍ട്ടി,തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിയോഗിക്കാറുമുണ്ട്.2009 ലെ ലോക്കല്‍ ബോഡി ഇലക്ഷനില്‍ സ്വതന്ത്രനായി ജനവിധി തേടിയിരുന്ന പെരേപ്പാടന് അടുത്ത തവണ പാര്‍ട്ടി സീറ്റു തന്നെ നല്‍കിയേക്കും.മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായെല്ലാം അടുത്ത ബന്ധം പുലര്‍ത്തുന്ന അപൂര്‍വ്വം ഇന്ത്യക്കാരില്‍ ഒരാളാണ് ബേബി പെരേപ്പാടന്‍.

ഡബ്ലിനിലെ പ്രാദേശിക പത്രങ്ങള്‍ പെരേപ്പാടന്റെ നിയമനത്തെ പ്രാധാന്യമര്‍ഹിക്കുന്ന വാര്‍ത്തയാക്കി കഴിഞ്ഞു.അടുത്ത ഏതാനം മാസങ്ങള്‍ക്കകം പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനാണ് അങ്കമാലി സ്വദേശിയായ ഇദ്ദേഹത്തിന്റെ പദ്ധതി.കഴിഞ്ഞ 16 വര്‍ഷങ്ങളായി അയര്‍ലണ്ടിലെ താമസക്കാരനായ ബേബി പെരേപ്പാടന്‍ ‘മലയാളം’ അടക്കമുള്ള നിരവധി സാമൂഹ്യ സംഘടനകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Scroll To Top