Sunday February 26, 2017
Latest Updates

ഡബ്ലിനിലെ ബേബി മരിയയ്ക്ക് ഇതുവരെ അമ്മയെ കിട്ടിയില്ല….

ഡബ്ലിനിലെ ബേബി മരിയയ്ക്ക് ഇതുവരെ അമ്മയെ കിട്ടിയില്ല….

ഡബ്ലിന്‍:ഡബ്ലിന്‍ നഗരത്തില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെടുന്നു. കുട്ടിയെ ഉപേക്ഷിച്ച മാതാവിനെ കണ്ടെത്താന്‍ ഗാര്‍ഡയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

മേയ് എട്ടാംതീയതി വൈകുന്നേരത്തോടെ കാറില്‍ പോവുകയായിരുന്ന ദമ്പതികളാണ് ദക്ഷിണ ഡബ്ലിനിലെ റാത്ത്കൂളിലെ കൗണ്ടി റോഡരുകില്‍ പ്ലാസറ്റിക് ബാഗിനുള്ളില്‍ വെച്ച നിലയില്‍ ബേബി മരിയയെ കണ്ടെത്തിയത്. 

അന്ന് മുതല്‍ കുട്ടിയുടെ അമ്മയ്ക്കായി തിരച്ചില്‍ തുടങ്ങിയിട്ടും അവരെകുറിച്ച് യാതൊരു വിവരവും ലഭിച്ചതേയില്ല. കുട്ടിയുടെ അമ്മ ഒന്നും ഭയപ്പെടേണ്ട എന്നും, ഇപ്പോഴും തകര്‍ന്ന അവസ്ഥയിലായിരിക്കാനും സ്ഥിതി മോശം ആയിരിക്കാനും ഇടയുള്ള അവരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നുമാണ് ഗാര്‍ഡ വൃത്തങ്ങള്‍ ആവര്‍ത്തിച്ചുളള അഭ്യര്‍ത്ഥനകളില്‍ അറിയിക്കുന്നത്. അവര്‍ക്ക് മനശ്ശാസ്ത്രപരവും ആരോഗ്യപരവുമായ സഹായങ്ങള്‍ ആവശ്യമുള്ള അവസ്ഥയില്‍ ആയിരിക്കുമെന്നും എന്തു സഹായവും ലഭ്യമാക്കുമെന്നുമാണ് ഗാര്‍ഡയുടെ നിലപാട്,

അമ്മയെ കണ്ടെത്താനായില്ലെങ്കില്‍ 18 വയസുവരെ മരിയ ഫോസ്റ്റര്‍ കെയറില്‍ തന്നെ തുടരേണ്ടി വരും.അമ്മ മുമ്പോട്ടു വന്ന് അനുമതി നല്‍കുകയാണെങ്കില്‍ പക്ഷേ മരിയയെ ആര്‍ക്കെങ്കിലും ദത്തെടുത്തു വളര്‍ത്താനാവും.

Scroll To Top