Sunday December 04, 2016
Latest Updates

രാജകുമാരിയ്ക്ക് പെണ്‍കുഞ്ഞ്..ലണ്ടനില്‍ നിന്നും ഒരു ശുഭവാര്‍ത്ത 

രാജകുമാരിയ്ക്ക് പെണ്‍കുഞ്ഞ്..ലണ്ടനില്‍ നിന്നും ഒരു ശുഭവാര്‍ത്ത 

ലണ്ടന്‍:വെസ്റ്റ് ലണ്ടനിലെ പാഡിംഗ്ടണിലുള്ള സെന്റ് മേരീസ് ഹോസ്പിറ്റലില്‍ നിന്നും ആ ശുഭവാര്‍ത്തയെത്തി.രാജകുമാരിയ്ക്ക് പെണ്‍കുഞ്ഞ്!

ലോകം കാത്ത് കാത്തിരുന്ന ആ സംഭവം യാഥാര്‍ത്ഥ്യമായി.. കേംബ്രിഡ്ജിലെ രാജകുമാരി കേറ്റ് മിഡില്‍ടണ്‍ തിരുവയറൊഴിയാന്‍ വേണ്ടി ആശുപത്രിയിലേക്ക് പോയതായി കെന്‍സിംഗ്ടണ്‍ പാലസ് രാവിലെ സ്ഥിരീകരിച്ചിരുന്നു.ആ അറിയിപ്പ് വന്ന് മിനുട്ടുകള്‍ക്കകം,8.34 ന് പുതിയ കിരീടാവകാശി ലോകത്തിന് സന്തോഷവുമായെത്തി!

രാജകുമാരിയുടെ വയററിലുള്ള നാലാമത്തെ കിരീടാവകാശി ആണാണോ പെണ്ണാണോ എന്നതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ ലോകമാധ്യമങ്ങളില്‍ മൂര്‍ധന്യത്തിലെത്തിയ വേളയിലാണ് ഇവര്‍ പ്രസവിക്കാനായി ഹോസ്പിറ്റിലിലേക്ക് എത്തിയത്.

കെന്‍സിംഗ്ടണ്‍ പാലസിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വെസ്റ്റ് ലണ്ടനിലെ പാഡിംഗ്ടണിലുള്ള സെന്റ് മേരീസ് ഹോസ്പിറ്റലിലേക്ക് 33 കാരിയായ കേറ്റ് തിരുവയറൊഴിയാനെത്തിയത് ഇന്ന് രാവിലെ ആറ് മണിയ്ക്കാണ്.ഭര്‍ത്താവായ വില്യം രാജകുമാരനും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവരുടെ മൂ്ത്ത പുത്രനായ ജോര്‍ജിനെ അവരുടെ നാനിയായ മരിയ ബൊരല്ലോയെ ഏല്‍പിച്ചാണ് ഇവര്‍ ആശുപത്രയിലെത്തിയിരിക്കുന്നത്.

ആശുപത്രിയിലെത്തി അരമണിക്കൂറിനകം അവരുടെ മെഡിക്‌സ് ടീം കേറ്റിനെ വിശദമായ പരിശോധനകള്‍ക്ക് വിധേയയാക്കിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെന്റ് മേരീസ് ഹോസ്പിററലിലെ പ്രൈവറ്റ് ലിന്‍ഡോ വിംഗാണ് കേറ്റിന്റെ ചികിത്സയുടെ ഉത്തരവാദിത്വമേറ്റെടുത്തിരിക്കുന്നത്.

സങ്കീര്‍ണതകളൊന്നുമില്ലാത്ത സാധാരണ പ്രസവത്തിന് ഈ വിംഗിന് 12,000 പൗണ്ടാണ് ചാര്‍ജ്. രാജകീയ കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക ഗൈനക്കോളസ്റ്റും സര്‍ജനുമായ ഗ്വേബീസ്റ്റനാണീ വിംഗിനെ നയിക്കുന്നത്. ഈ മേഖലയില്‍ വളരെ ്അനുഭവ സമ്പത്തുള്ള ഭിഷഗ്വരനാണ് ഗ്വേ ബീസ്റ്റണ്‍. 

രാജകുമാരി ആശുപത്രിയില്‍ അഡ്മിറ്റായതിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമങ്ങള്‍ ആശുപത്രിക്ക് മുന്നില്‍ തുറന്ന ക്യാമറകളുമായി കാത്തിരിക്കുന്നുണ്ടായിരുന്നു.

2013ല്‍ തന്റെ ആദ്യ കുഞ്ഞായ ജോര്‍ജ് രാജകുമാരന് ജന്മം നല്‍കാന്‍ വേണ്ടി കേറ്റ് ഈ ആശുപത്രിയില്‍ തന്നെയാണ് എത്തിയിരുന്നത്. എന്നാല്‍ അന്ന് മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു ജനനം പുറം ലോകത്തെ അറിയിച്ചിരുന്നത്.എന്നാല്‍ ഇന്നാവട്ടെ രാജകുമാരിയുടെ പ്രസവം കഴിഞ്ഞു മിനുട്ടുകള്‍ക്കകം തന്നെ ലോകം സംഭവം അറിഞ്ഞു. 

Scroll To Top