Friday September 22, 2017
Latest Updates

വെള്ളക്കുഴിയില്‍ കുടുങ്ങിയ ആനക്കുട്ടിയുടെ രക്ഷാശ്രമങ്ങള്‍-വീഡിയോ വൈറലാവുന്നു 

വെള്ളക്കുഴിയില്‍ കുടുങ്ങിയ ആനക്കുട്ടിയുടെ രക്ഷാശ്രമങ്ങള്‍-വീഡിയോ വൈറലാവുന്നു 

ബീജിംഗ്: ചൈനയില്‍ വെള്ളക്കുഴിയില്‍ കുടുങ്ങിയ ആനക്കുട്ടിയുടെ രക്ഷപെടാനുള്ള ശ്രമം വൈറലായി. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ഒരു കുളത്തിലാണ് ആനക്കുട്ടി കുടുങ്ങിയത്. രണ്ട് മീറ്റര്‍ ആഴമുള്ള കുളത്തിലേക്ക് ആനക്കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു.

ഏറെ നേരത്തെ പരിശ്രമത്തിന് ശേഷവും കുഴിയില്‍ നിന്ന് കരകയറാനാകാതെ കുടുങ്ങിയ ആനയെ നാട്ടുകാര്‍ കണ്ടെത്തി രക്ഷിക്കുകയായിരുന്നു. പോലീസുകാരുടെ കൂടി സഹായത്തോടെയാണ് ആനയെ രക്ഷിച്ചത്. വന മേഖലയിലുള്ള ഈ കുഴിയില്‍ ആന തലേന്ന് വൈകിട്ട് വീണതാണെന്നാണ് നിഗമനം. പ്രദേശത്ത് മഴ പെയ്തിരുന്നതിനാല്‍ കുളത്തിന്റെ കരയില വഴുക്കലുണ്ടായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരയ്ക്ക് എത്തിച്ച ആനയെ കാട്ടിലേക്ക് തിരികെ വിട്ടു. കരയ്ക്ക് കയറി കഴിഞ്ഞ് നന്ദി സൂചകമായി ജനകൂട്ടത്തെ നോക്കിയാ ശേഷമാണ് കുട്ടിയാന പാഞ്ഞു പോയത്( വീഡിയോ കാണാം )

Scroll To Top