Sunday May 28, 2017
Latest Updates

അലബാമയിലെ മൂക്കില്ലാ കുട്ടി 

അലബാമയിലെ മൂക്കില്ലാ കുട്ടി 

അമേരിക്കയിലെ അലബാമയില്‍ ജനിച്ച അത്ഭുത ബാലനാണ്ഏലി  . മാര്‍ച്ച് നാലിന് സൗത്ത് ബാല്‍ഡ്‌വിന്‍ ആശുപത്രിയിലാണ് ഏലി ജനിച്ചത്. അത്ഭുത ബാലന്‍ എന്ന വിശേഷണം ഏലിക്ക് എല്ലാം കൊണ്ടും യോജിക്കും, കാരണം ഏലിക്ക് മൂക്കില്ല.
കംപ്ലീറ്റ് കോണ്‍ജെനീറ്റല്‍ അരീനിയ എന്നാണ് ഏലിയുടെ അവസ്ഥയ്ക്ക് മെഡിക്കല്‍ ലോകം നല്‍കുന്ന വിശേഷണം. ഇത് വളരെ വിരളമായൊരു ആരോഗ്യാവസ്ഥയാണ്.ഏലിക്ക് ഉണ്ടായിരിക്കുന്ന അവസ്ഥയ്ക്ക് സമാനമായി 37 കേസുകള്‍ മാത്രമാണ് ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.197 മില്യണ്‍ ആളുകളില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള ഒരു രോഗാവസ്ഥയാണിത്.
മൂക്കില്ലെങ്കിലും ഏലിയുടെ ജീവന് അപകടമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി അമ്മ ബ്രാന്‍ഡി മഗ്ലാത്തരി പറഞ്ഞു. കുട്ടിയുടെ സന്തോഷത്തിനായി എന്തും ചെയ്യാന്‍ തയാറാണെന്നും മൂക്ക് വെച്ചുപിടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും അവര്‍ പറഞ്ഞു.

Scroll To Top