Friday December 09, 2016
Latest Updates

ഭക്ഷ്യോത്പാദന മേഖയില്‍ മികച്ച പ്രകടനത്തിനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് വിശ്വാസ് ഫുഡ് പ്രൊഡക്റ്റ്‌സിന് 

ഭക്ഷ്യോത്പാദന മേഖയില്‍ മികച്ച പ്രകടനത്തിനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് വിശ്വാസ് ഫുഡ് പ്രൊഡക്റ്റ്‌സിന് 

തിരുവനന്തപുരം::കേരളത്തിലെ ഭക്ഷ്യോത്പാദന മേഖലയില്‍ ഗുണനിലവാരത്തില്‍ സവിശേഷ ശ്രദ്ധപതിപ്പിച്ച സ്ഥാപനത്തിനുള്ള ഈ വര്‍ഷത്തെ കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് പാലാ രാമപുരത്തെ വിശ്വാസ് ഫുഡ് പ്രൊഡക്റ്റ്‌സ് അര്‍ഹരായി.

തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ വെച്ചു നടന്ന ചടങ്ങില്‍ വിശ്വാസ് ഫുഡ്‌സ് ഡയറക്റ്റര്‍ ശ്രീമതി ബിജി സോണി വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ചെറുകിട വ്യവസായ രംഗത്തെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നവരില്‍ നിന്നാണ് എല്ലാ വര്‍ഷവും സര്‍ക്കാര്‍ ഈ അവാര്‍ഡ് നല്‍കുന്നത് .

അയര്‍ലണ്ട് അടക്കം ആഗോള വ്യാപകമായി മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങള്‍ തനതു രുചിയോടെ എത്തിച്ചു നല്‍കുന്ന സ്ഥാപനം എന്ന നിലയില്‍ പ്രവാസികള്‍ക്ക് സുപരിചിതമാണ് വിശ്വാസിന്റെ ഭക്ഷ്യോത്പന്നങ്ങള്‍.ഗുണ മേന്മയിലും,പാക്കിംഗിലും വിശ്വാസ് പുലര്‍ത്തുന്ന ശ്രദ്ധ മാത്രമല്ല പ്രവാസികള്‍ അടക്കമുള്ള മലയാളി സമൂഹം ‘വിശ്വാസി’ല്‍ അര്‍പ്പിച്ച വിശ്വാസം കൂടിയാണ് ഇത്തരമൊരു ബഹുമതിയ്ക്ക് തങ്ങളെ അര്‍ഹരാക്കാന്‍ കാരണമെന്ന് വിശ്വാസ് ഫുഡ്‌സ് ഡയറക്റ്റര്‍ ശ്രീമതി ബിജി സോണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി സുഗന്ധവ്യഞ്ജന കൂട്ടുകള്‍,കറി പൗഡറുകള്‍,നാടന്‍ പലഹാരങ്ങള്‍,പരമ്പരാഗത കേരളീയ വിഭവങ്ങള്‍,ധാന്യപൊടികള്‍ എന്നിങ്ങനെ വിപുലമായ ഭക്ഷ്യവിഭവങ്ങള്‍ കലര്‍പ്പില്ലാത്ത രുചിയോടെ കേരളീയര്‍ക്ക് എത്തിച്ചു നല്‍കാന്‍ വിശ്വാസിന് കഴിഞ്ഞിട്ടുണ്ട്.കൂടുതല്‍ വിഭവങ്ങളുമായി കേരളീയരുടെ അടുക്കളകളെ രുചി സമൃദ്ധമായി സമ്പന്നമാക്കാനുള്ള തയാറെടുപ്പിലാണ് ഏറാത്ത് ബിസിനസ് കോര്‍പ്പറേഷന്റെ വിശ്വാസ് ഫുഡ്‌സ് ഇപ്പോള്‍. 

അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ ഭക്ഷ്യോത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് അടുത്തയിടെ പോര്‍ട്ടുകളില്‍ ഏര്‍പ്പെടുത്തിയ ഗുണനിലവാര പരിശോധനാ സംവിധാനത്തില്‍ വിശ്വാസ് ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ അംഗീകാരം നേടിയിരുന്നു.യൂറോപ്പിലെ മലയാളികള്‍ക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ ലഭ്യമാവുവാന്‍ ഇത് സഹായകമായേക്കും. 


Scroll To Top