Sunday December 11, 2016
Latest Updates

സെന്റ് ജെയിംസിലെ ബിബി ആന്‍ഡ്രൂസിന് ഐ എന്‍ എം ഓ വക സര്‍പ്രൈസ് ബംബര്‍ സമ്മാനം !

സെന്റ് ജെയിംസിലെ ബിബി ആന്‍ഡ്രൂസിന് ഐ എന്‍ എം ഓ വക സര്‍പ്രൈസ് ബംബര്‍ സമ്മാനം !

ഡബ്ലിന്‍ :നഴ്‌സിംഗ് യൂണിയനില്‍ ചേര്‍ന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ ബിബി ആന്‍ഡ്രൂസിന് മനസിലായത് ഒന്നാം വിവാഹ വാര്‍ഷികത്തിന്റെ തലേന്നാളാണ്.ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്വൈഫറി ഓര്‍ഗനൈസേഷന്റെ ഓഫിസില്‍ നിന്നും അന്നാണ് ബിബിയെ ഫോണ്‍ വിളിച്ച് ഒരു സമ്മാന വിവരം അറിയിച്ചത്.’ബിബിയ്ക്ക് ഒരു ബംബര്‍ സമ്മാനമുണ്ട്.ഈ വര്‍ഷം നഴ്‌സസ് യൂണിയനില്‍ ചേര്‍ന്നവരില്‍ ഏറ്റവും ഭാഗ്യവതി താങ്കളാണ് !”നാളെ ഞങ്ങളുടെ പ്രതിനിധി സെന്റ് ജെയിംസില്‍ വന്ന് സമ്മാനം തരുന്നുണ്ട് !

ആരോ ഫെയ്ക്ക് ഫോണ്‍ വിളിച്ചതാണെന്ന് വിചാരിച്ച് ആരോടും പറഞ്ഞില്ല,സമ്മാനവിവരം.പിറ്റെന്നാള്‍ ഡ്യൂട്ടിയ്ക്കിടയില്‍ വീണ്ടും വിളിവന്നു.സമ്മാനവുമായി ആള്‍ പുറത്തുണ്ട് !ഏറ്റുവാങ്ങണം ..’ചെന്ന് നോക്കുമ്പോള്‍ നിറഞ്ഞ ചിരിയുമായി ഐ എന്‍ എം ഓ പ്രതിനിധി കാത്തുനില്‍ക്കുന്നു….Joe-Hoolan-and-member-membership-draw (1)

നഴ്‌സിംഗ് യൂണിയനില്‍ പുതിയതായി ചേരുന്നവര്‍ക്കായി ഐ എന്‍ എം ഓ ഏര്‍പ്പെടുത്തിയ സൂപ്പര്‍ സമ്മാനമാണ് ബാലിമൂണിലെ ഐക്യയ്ക്ക് സമീപം താമസിക്കുന്ന കൊല്ലം മണപ്പള്ളി സ്വദേശി ടൈറ്റസ് തങ്കച്ചന്റെ ഭാര്യ ബിബി ആന്‍ഡ്രൂസിനെ തേടിയെത്തിയത്.നിനച്ചിരിക്കാതെ കിട്ടിയ  സമ്മാനചെക്ക് അങ്ങനെ ബിബിയ്ക്ക് വിവാഹ വാര്‍ഷിക സമ്മാനമായി!

ഗ്ലെസ്‌നേവിലെ ബെനേവിയ നഴ്‌സിംഗ് ഹോമില്‍ ആയിരുന്ന ബിബി സെന്റ് ജെയിംസില്‍ എത്തിയിട്ട് രണ്ടു മാസം കഴിഞ്ഞതെയുള്ളൂ.പ്രൈവറ്റ് ആശുപത്രിയിലായിരുന്നപ്പോള്‍ യൂണിയനില്‍ ചേര്‍ന്നിരുന്നില്ല.യൂണിയന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രൈവറ്റ് ആശുപത്രികളില്‍ കാര്യമായ ബോധവത്കരണമോ പ്രചാരണമോ നടക്കുന്നില്ലെന്ന അഭിപ്രായമാണ് ബിബി ആന്‍ഡ്രൂസിനുള്ളത്.പക്ഷെ എച്ച് എസ് ഇ യിലുള്ള അയര്‍ലണ്ടിലെ മലയാളി നഴ്‌സുമാരില്‍ ബഹു ഭൂരിപക്ഷവും ഐ എന്‍ എം ഓ യില്‍ അംഗത്വം എടുത്തു കഴിഞ്ഞു.’ഏതെങ്കിലും ഒരു ആവശ്യം വന്നാല്‍ തീര്‍ച്ചയായും യൂണിയന്റെ സഹായം തേടാന്‍ പറ്റും.അത് കൊണ്ട് പ്രൈവറ്റ് മേഖലയിലെ നഴ്‌സുമാര്‍ യൂണിയന്റെ മെമ്പര്‍ഷിപ് എടുക്കേണ്ടതാണ് എന്ന അഭിപ്രായമാണ് ബിബിയ്ക്കുള്ളത്.

6,908 മെയില്‍ നഴ്‌സുമാരടക്കം 88224 നഴ്‌സുമാരാണ് അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


Scroll To Top