Thursday December 08, 2016
Latest Updates

താലയിലെ സാരി ഉടുപ്പിക്കല്‍ മത്‌സരം,വ്യത്യസ്തതയുടെ ആഘോഷമായി: കാലടി ഓമനയും, കോട്ടയം മോഹിനിയും അണിനിരന്ന കപ്പിള്‍ ഡ്രെസ്സിംഗ് കോമ്പറ്റിഷന്‍

താലയിലെ സാരി ഉടുപ്പിക്കല്‍ മത്‌സരം,വ്യത്യസ്തതയുടെ ആഘോഷമായി: കാലടി ഓമനയും, കോട്ടയം മോഹിനിയും  അണിനിരന്ന  കപ്പിള്‍ ഡ്രെസ്സിംഗ്  കോമ്പറ്റിഷന്‍

താല:താലയിലെ ആവേ മരിയ ഫാമിലി കൂട്ടായ്മയുടെ വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കപ്പിള്‍ ഡ്രെസ്സിംഗ് മത്സരം ഫേസ്ബുക്കില്‍ വൈറലാവുന്നു.പത്ത് മിനുട്ട് സമയത്തിനുള്ളില്‍ ഭര്‍ത്താവിനെ ഭാര്യ സാരി ഉടുപ്പിച്ചു മേക്കപ്പിട്ടു സുന്ദരനാക്കാനായിരുന്നു നിര്‍ദേശം.മത്സരത്തില്‍ പങ്കെടുക്കാന്‍ ആവേശപൂര്‍വ്വം മുന്നോട്ടു വന്നത് ജോഡികള്‍.

നിമിഷങ്ങള്‍ക്കുള്ളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി രംഗത്തെത്തിയ പുംഗവന്‍മാരോട് പിന്നെ ‘ക്യാറ്റ് വാക്ക്’ നടത്താനായിരുന്നു സംഘാടകര്‍ ആവശ്യപ്പെട്ടത്.വേഷം,നടത്തം,പെരുമാറ്റം എന്നിവയുടെ അടിസ്ഥാനത്തിലാണ് ജഡ്ജസ് മാര്‍ക്കിട്ടത്.

കാലടി ഓമനയായി വേഷമിട്ടയാള്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ കോട്ടയം മോഹിനിക്കായി രണ്ടാം സ്ഥാനം.കുട്ടമ്പുഴ ഓമനയും,കട്ടപ്പന ശാന്തയും,അടിമാലി അമ്മാളുവുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.കേരളത്തെ ‘കോരിത്തരിപ്പിച്ച’ സരിതാ നായരും മത്സരത്തില്‍ പങ്കെടുത്തു.ഒരു കിലോ അരിയും,രണ്ടായിരത്തി അഞ്ഞൂറ് രൂപ വിലയുള്ള ഉടുത്തിരിക്കുന്ന സാരി വീട്ടില്‍ കൊണ്ടുപോകാം എന്നതുമായിരുന്നു ഒന്നാം സമ്മാനം((സാരിയുടെ ഉടമസ്ഥന്‍ അടുത്ത ദിവസം വീട്ടിലെത്തി സാരി തിരികെ വാങ്ങിച്ചുകൊള്ളൂമെന്നും അറിയിപ്പുണ്ടായിരുന്നു!)

ഒട്ടേറെ വ്യത്യസ്ഥവും പുതുമയാര്‍ന്നതുമായ കാര്യപരിപാടികളുമാണ് ആവേ മരിയ കൂട്ടായ്മയുടെ വാര്‍ഷികം സമാപിച്ചത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top