Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ അവസരം മാര്‍ച്ച് 27 വരെ മാത്രം

അയര്‍ലണ്ടിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ അവസരം മാര്‍ച്ച് 27 വരെ മാത്രം

ഡബ്ലിന്‍ :പി ആര്‍ എസ് എ യിലോ ഒക്കുപേഷണല്‍ പെന്‍ഷന്‍ സ്‌കീമിലോ അഡീഷണല്‍ വോളണ്ടറി കോണ്‍ട്രിബൂഷന്‍ അടയ്ക്കുന്നവര്‍ക്ക് പെന്‍ഷന്‍ ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 27 വരെ മാത്രം.2013 ല്‍ മൂന്നു വര്‍ഷത്തേയ്ക്ക് പ്രഖ്യാപിച്ച ഈ സ്‌കീം 2016 മാര്‍ച്ച് 27 നു ശേഷം തുടരാനുള്ള സാധ്യതയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.ഈസ്റ്റര്‍ അവധിയ്ക്കായി മാര്‍ച്ച് 25 മുതല്‍ ഓഫിസ് അടയ്ക്കുമെന്നതിനാല്‍ ഫലത്തില്‍ 24 വരെയേ പെന്‍ഷന്‍ പിന്‍വലിക്കാനുള്ള അപേക്ഷകള്‍ നല്‍കാനാവുകയുള്ളൂ.

നിശ്ചിതമായ പെന്‍ഷന്‍ അടവിനോടൊപ്പം അഡീഷണല്‍ വോളണ്ടറി കോണ്‍ട്രിബൂഷന്‍(എവി സി)അടച്ച നൂറുകണക്കിന് പേര്‍ ഇതിനകം ആകെയുള്ള പെന്‍ഷന്‍ ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ അനുവദിച്ച 30% പിന്‍വലിച്ചു കഴിഞ്ഞു. എവി സി യുടെ കാഷ് ബാക്ക് സ്‌കീം കൂടുതല്‍ പേരും മോര്‍ട്ട്‌ഗേജ് വായ്പാതുകയക്കുള്ള അഡ്വാന്‍സ് അടയ്ക്കുന്നതിനായും മറ്റുമായാണ് പ്രയോജനപ്പെടുത്തിയത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

മാസം തോറും 100 യൂറോ അടയ്ക്കുന്ന ഒരാള്‍ക്ക് 40 യൂറോയിലധികം ടാക്‌സ് ക്രഡിറ്റ് ലഭിക്കുന്നതിനാല്‍ ഫലത്തില്‍ 60 യൂറോയോളമേ അടവ് വരുന്നുള്ളൂ.മാത്രമല്ല 10 വര്‍ഷകാലാവധിയില്‍(12,000 യൂറോ അപ്പോഴേയ്ക്കുംഅടച്ചിരിക്കും/ ടാക്‌സ് ക്രഡിറ്റ് കുറയ്ക്കുകയാണെങ്കില്‍ യഥാര്‍ഥത്തില്‍ 7,200 യൂറോയെ അടച്ചിട്ടുള്ളൂ! ) ഈ തുകയുടെ ഫണ്ട് വാല്യൂ(ആനുപാതിക വളര്‍ച്ചാനിരക്ക് അനുസരിച്ച്) ഏതാണ്ട് 20,000 യൂറോയായി വര്‍ദ്ധിക്കുകയും ചെയ്യും. ഈ ഫേസ് വാല്യൂവിന്റെ 30 ശതമാനമാണ് ഇപ്പോള്‍ പിന്‍വലിക്കാന്‍ അവസരമുള്ളത്.മേല്‍ ഉദാഹരണ പ്രകാരം 10 വര്‍ഷം എവിസി അടച്ച ഒരാള്‍ക്ക് ഏതാണ്ട് 6000 യൂറോ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും പിന്‍വലിയ്ക്കാം.പക്ഷെ തുക പിന്‍വലിക്കുന്നയാളുടെ വ്യക്തിഗതടാക്‌സ് നിരക്ക്(ഇതില്‍ നിന്നും കുറവ് ചെയ്യും) ഇതില്‍ നിന്നും അടയ്‌ക്കേണ്ടി വരും.

ഇത്തരമൊരു സ്‌കീമിന് സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ കാര്യമായ പരസ്യം കൊടുക്കാത്തതിനാല്‍ എവിസി പെന്‍ഷന്‍ റീ ഫണ്ട് വാങ്ങിയവരുടെ എണ്ണം താരതമ്യേനെ കുറവാണെന്ന് പറയപ്പെടുന്നു.

പെന്‍ഷന്‍ ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 24 ന് മുമ്പായി ബന്ധപ്പട്ട ലൈഫ് ഇന്‍ഷുറന്‍സ് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.ഇപ്പോഴുള്ള സ്‌കീം പിന്‍വലിച്ചു കഴിഞ്ഞാല്‍ എവി സിയില്‍ നിന്നും പണം പിന്‍വലിക്കാന്‍ 65 വയസു വരെ നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വന്നേക്കാം.

പെന്‍ഷന്‍ റീഫണ്ട് സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി ലഭിക്കുവാന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സൈജു തോമസുമായി(0871467 602)ബന്ധപ്പെടാവുന്നതാണ്

Scroll To Top