Sunday December 11, 2016
Latest Updates

ഈ മുതുകാടിന്റെ വിജയരഹസ്യം എന്താണ് ?

ഈ മുതുകാടിന്റെ വിജയരഹസ്യം എന്താണ് ?

ബ്ലിനിലെ ടീം വിഷന്‍ ഇന്നലെ ഒരുക്കിയ മജിഷ്യന്‍ മുതുകാടിന്റെ ‘വിസ്മയം 16′ എന്ന പ്രോഗ്രാം കൊച്ചു കുട്ടികള്‍ക്കും കൌമാരപ്രായക്കാര്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ വിജ്ഞാന പ്രദമായിരുന്നു.എല്ലാവരെയും ഒരുപോലെ തൃപ്തിപെടുത്താന്‍ അദേഹത്തെ പോലുള്ള ഒരാള്‍ക്കേ കഴിയു.53മത്തെ വയസ്സിലും മുഖത്തെ ആ പ്രസരിപ്പിന്റെയും സന്തോഷത്തിന്റെയും രഹസ്യം ഉള്ളിലുള്ള നന്മ മാത്രമാണ് .’മുഖം മനസ്സിന്റെ കണ്ണാടി’ യാണെ ന്ന് അദേഹം സ്വന്തം ജീവിതം കൊണ്ട് നമുക്ക് കാണിച്ചു തരുന്നു.ഏവര്‍ക്കും മാതൃകയാക്കാവുന്ന ഒരു വ്യക്തിത്വം.

ജീവിത വിജയത്തിന് ഉതകുന്ന കഥകളും സംഭവങ്ങളും അവതരിപ്പിച്ചു ഏവര്ക്കും ഒരു പോസിറ്റീവ് എനെര്‍ജി നല്‍കി. പ്രവാസി മലയാളികളുടെ കൌമാരപ്രായക്കാരായ മക്കളും, അവരെ വളര്‍ത്തുമ്പോള്‍ മാതപിതാക്കളും നേരിടുന്ന വെല്ലു വിളികള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിക്കപ്പെട്ടു.പ്രവാസികളുടെ മക്കള്‍ അനുഭവിക്കുന്ന ‘കേരളീയ പാശ്ചാത്യ സാംസ്‌കാരിക സംഘട്ടന’ത്തെ നാം വളരെ കരുതലോടും യാഥാര്‍ത്ഥ്യ ബോധത്തോടും കൂടി നേരിടെണ്ടതുണ്ട് എന്ന നേര്‍കാഴ്ച്ച

പരിപാടി കഴിഞ്ഞു പുറത്തിറങ്ങിയ എല്ലാവര്‍ക്കും ഒരു പുതിയ ദിശാ ബോധവും ഉള്‍കാഴ്ചയും ലഭിച്ചിട്ടുണ്ട്. ഇതു പോലുള്ള പരിപാടികളും ഇവിടത്തെ മലയാളികള്‍ക്കും അവരുടെ മക്കള്‍ക്കും ആവശ്യമാണ്.നന്ദി അര്‍ഹിക്കുന്നവരാണ് സംഘാടകര്‍.ഇനിയും ഇതുപോലുള്ള വിജ്ഞാന പ്രദവും ആസ്വാദ്യകരവുമായ പരിപാടികള്‍ ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു….

SEBY SEBASTIAN

Scroll To Top