Tuesday December 06, 2016
Latest Updates

ഇനി കാറു വേണ്ട, ഡ്രോണില്‍ പറക്കാം!…പൈലറ്റ് ലൈസന്‌സ് പോലും വേണ്ട….

ഇനി കാറു വേണ്ട, ഡ്രോണില്‍ പറക്കാം!…പൈലറ്റ് ലൈസന്‌സ് പോലും വേണ്ട….

മ്മളെല്ലാവരും കാറുകള്‍ ഇഷ്ടപ്പെടുന്നവരാണ്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും മറ്റുമായി കാര്‍ വിപണി നമ്മളെ കൊതിപ്പിക്കുകയുമാണ്. എന്നാല്‍ ഇഹാങ് (Ehang) എന്ന ചൈനീസ് കമ്പനി പുറത്തിറക്കാന്‍ പോകുന്ന പുതിയ വാഹനം ഈ കാര്‍ വിപണിയെയെല്ലാം മറികടക്കുമെന്നുറപ്പ്. എന്താണ് ആ വാഹനമെന്നോ, ഓട്ടോണോമസ് ഡ്രോണ്‍!

അതെ ആളുകള്‍ക്ക് യാത്ര ചെയ്യാനായി കാറിന്റെയത്രയും മാത്രം വലിപ്പമുള്ള ചെറിയ ഡ്രോണുകള്‍ ഇഹാങ് കമ്പനിയില്‍ നിന്നും ഏറെ വൈകാതെ പുറത്തിറങ്ങും. ലോകത്തെ ആദ്യത്തെ പാസഞ്ചര്‍ ഡ്രോണായ ഇതിന് കമ്പനി ഇട്ടിരിക്കുന്ന പേര് ‘184’ എന്നാണ്.

ഓട്ടോണോമസ് ഏരിയല്‍ വെഹിക്കിള്‍ (AAV) എന്നും ഇതിനെ വിളിക്കാം. ഇന്ന് വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന ക്യാമറാ ഡ്രോണുകള്‍ക്ക് സമാനമണ് 184ന്റെ ഡിസൈന്‍; ഒരു വ്യത്യാസമുള്ളത് ഒരാള്‍ക്ക് ഇരിക്കാന്‍ തക്കവണ്ണമുള്ള ക്യാബിന്‍ ഉണ്ട് എന്നതാണ്. ഇത് ഓട്ടോണോമസ് ആക്കിയതിന്റെ കാരണം ഡ്രോണിനെ കുറിച്ച് ഒന്നും അറിയാത്ത ഒരാള്‍ക്കു പോലും യാത്ര ചെയ്യുന്നതിനുവേണ്ടിയാണ്. അതായത് 184 പറത്താന്‍ പൈലറ്റ് ലൈസന്‍സ് ആവശ്യമില്ലെന്നര്‍ത്ഥം.

പറക്കാനായി എട്ട് പ്രൊപ്പെല്ലറുകളാണ് 184ന് ഉള്ളത്. ബാറ്ററിയിലാണ് പ്രവര്‍ത്തനം. 4 മണിക്കൂര്‍ കൊണ്ട് ഫുള്ളാകുന്ന ബാറ്ററിയുപയോഗിച്ച് മാക്‌സിമം 100 കി.മീ വേഗത്തില്‍ 23 മിനിറ്റ് പറക്കാന്‍ കഴിയും. എത്താവുന്ന പരമാവധി ഉയരം 3,400 മീറ്റര്‍.

ടച്ച് സ്‌ക്രീനുപയോഗിച്ച് സോഫ്റ്റ്‌വെയര്‍ വഴിയാണ് 184നെ പ്രവര്‍ത്തിക്കുക. ടച്ച്‌സ്‌ക്രീന്‍ ടാബ്‌ലറ്റില്‍ ആദ്യമായി നമുക്ക് എത്തേണ്ട സ്ഥലം സെലക്ട് ചെയ്യണം. മറ്റെല്ലാം ഡ്രോണ്‍ തനിയെ ചെയ്തുകൊള്ളും. ഇത് വില്‍പ്പന തുടങ്ങണമെങ്കില്‍ രാജ്യത്ത് ഇത്തരം ഡ്രോണ്‍ പറത്താനുള്ള അനുമതി ലഭിക്കേണ്ടതുണ്ട്. ഇന്നത്തെ ട്രാഫിക് ബ്ലോക്കുകള്‍ കാണുമ്പോള്‍ ഇത്തരമൊന്നു വാങ്ങിയാല്‍ കൊള്ളാമെന്നുണ്ട് അല്ലേ. എങ്കില്‍ വില കേട്ടോളൂ, വെറും 270,000 യൂറോ!

Scroll To Top