Wednesday December 07, 2016
Latest Updates

ഫോക്‌സ് വാഗണ്‍ ടിഗ്വാന്‍ മേയിലെത്തും

ഫോക്‌സ് വാഗണ്‍ ടിഗ്വാന്‍ മേയിലെത്തും

ലോകം കാത്തിരിക്കുന്ന ഫോക്‌സ് വാഗന്റെ പുതിയ മോഡല്‍ കാര്‍ ടിഗ്വാന്‍ അയര്‍ലണ്ടിലെത്തുക മേയ് മാസത്തില്‍. ഫോക്‌സ് വാഗനെതിരെ ഈയിടെ ഉയര്‍ന്ന വിവാദങ്ങളൊന്നും ബാധിക്കാത്ത തരത്തില്‍ കാറിന് ഇപ്പോള്‍ത്തന്നെ ആവശ്യക്കാര്‍ എത്തിത്തുടങ്ങിയിട്ടുമുണ്ട്.

ടിഗ്വാന്റെ ബേസിക് മോഡലിന് 29,765 യൂറോയാണ് വില. ഇത് ഫുള്‍ ഓപ്ഷനിലെത്തുമ്പോള്‍ വില 36,015 യൂറോയാകും. 33,765 യൂറോയ്ക്കും കാര്‍ ലഭിക്കും.

ഫോക്‌സ് വാഗന്റെ പ്രശസ്തമായ MQB ഡിസൈന്‍ ആണ് ടിഗ്വാന് നല്‍കിയിരിക്കുന്നത്. 2 ലിറ്റര്‍ 148 bhp ഡീസല്‍ എഞ്ചിനാണ് ടിഗ്വാന്റെ കരുത്ത്. അടുത്ത വര്‍ഷമിറങ്ങുന്ന പുതിയ മോഡലില്‍ എഞ്ചിന്‍ 115 bhp 2 ലിറ്റര്‍ ഡീസല്‍ ആക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

6 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സ്, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സ് എന്നിങ്ങനെ രണ്ട് മോഡലുകളില്‍ ടിഗ്വാന്‍ ലഭിക്കും. 4×4 വീല്‍ ഓപ്ഷനും ഉണ്ട്. സുഖകരമായ യാത്ര ലക്ഷ്യമാക്കി ഉള്ളില്‍ ഏറെ സ്‌പേസ് നല്‍കിയാണ് കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊതിയായോ?, എങ്കില്‍ മേയ് 16 വരെ കാത്തിരിക്കൂ.

Scroll To Top