Thursday December 08, 2016
Latest Updates

മാതാപിതാക്കള്‍ പരിശീലിച്ചാല്‍ കുട്ടികളിലെ ഓട്ടിസം ഭേദമാക്കാം

മാതാപിതാക്കള്‍ പരിശീലിച്ചാല്‍ കുട്ടികളിലെ ഓട്ടിസം ഭേദമാക്കാം

ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിലൂടെ കുട്ടികളുടെ അവസ്ഥയില്‍ മാറ്റം വരുത്താനാവുമെന്ന് പഠനം. അമേരിക്കയില്‍ യേല്‍ സര്‍വകലാശാലയില്‍ പ്രൊഫസറായ ഡെനിസ് സുഖോഡൊള്‍സ്‌കിയും സംഘവുമാണ് പഠനം നടത്തിയത്.

കുട്ടികളെ പരിചരിക്കുന്നതിനായി രക്ഷിതാകള്‍ക്ക് പരിശീലനം നല്‍കുന്നതിലൂടെ മാത്രം കുട്ടികളുടെ പെരുമാറ്റത്തിലെ വൈകല്യങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിച്ചതായി സംഘം അവകാശപ്പെടുന്നു. ഓട്ടിസം ബാധിച്ച 180 കുട്ടികളുടെ രക്ഷിതാക്കളെയാണ് 24 ആഴ്ച നീണ്ട ട്രെയിനിങ്ങ് പ്രോഗ്രാമിനായി സംഘം തിരഞ്ഞെടുത്തത്.

ഇതോടൊപ്പം തന്നെ ഓട്ടിസത്തെ കുറിച്ച് രക്ഷിതാക്കളെ ബോധവാന്മാരക്കുന്നതിനായുള്ള 24 ആഴ്ച നീണ്ട ഒരു അവബോധ ക്യാമ്പും സംഘടിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, ഈ പരിപടിയില്‍ പങ്കെടുത്ത രക്ഷിതാക്കളേക്കാള്‍ പരിശീലന പരിപാടികളില്‍ പങ്കെടുത്ത രക്ഷിതാക്കളുടെ കുട്ടികളില്‍ രോഗലക്ഷണങ്ങളില്‍ വലിയ കുറവ് പ്രകടമായതായി സംഘം സാക്ഷ്യപ്പെടുത്തുന്നു.

 

Scroll To Top