Wednesday January 17, 2018
Latest Updates

ആസ്‌ട്രേലിയയിലെ വിസാ പരിഷ്‌കാരം ഐറീഷ് തൊഴിലാളികള്‍ക്ക് വിനയാകില്ല,പകരം പദ്ധതി ഉടനെന്നും വെളിപ്പെടുത്തല്‍

ആസ്‌ട്രേലിയയിലെ വിസാ പരിഷ്‌കാരം ഐറീഷ് തൊഴിലാളികള്‍ക്ക് വിനയാകില്ല,പകരം പദ്ധതി ഉടനെന്നും വെളിപ്പെടുത്തല്‍

ഡബ്ലിന്‍ : ആസ്ത്രേലിയന്‍ വിസ പരിഷ്‌കാരം ഐറീഷ് തൊഴിലാളികള്‍ക്ക് ദോഷകരമാവില്ലെന്ന് വിദഗ്ധര്‍.457 വിസ എന്ന പേരില്‍ നടപ്പാക്കിയ സ്‌കീമാണ് ഐറീഷ് തൊഴിലാളികളില്‍ ആശങ്കയ്ക്ക് ഇടനല്‍കിയത്. അതൊരു താല്‍ക്കാലിക സ്‌കീമാണെന്നും ഇതിന്റെ പരിഷ്‌കരിച്ച പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും വിസ ഫസ്റ്റ് .കോം വിശദീകരിച്ചു.

ആയിരക്കണക്കായ ഐറീഷ് തൊഴിലാളികള്‍ക്കായി ആസ്ത്രേലിയയുടെ വാതില്‍ തുറന്നു കിടക്കുകയാണെന്നും ഇത് വിശദികരിക്കുന്നു.വിസ 457പിന്‍വലിച്ചതായി പ്രഖ്യാപിച്ചതോടെ
നിരവധി തൊഴിലാളികളാണ് ആശങ്കയറിയിച്ചത്.

എന്നാല്‍ യാതോരു വിധ ആശങ്കകള്‍ക്കും അടിസ്ഥാനമില്ലെന്നു കമ്പനി വ്യക്തമാക്കി.വളരെ ന്യൂനപക്ഷത്തെയാകും ഈ വിസ പരിഷ്‌കാരം ബാധിക്കുക. അതു പോലും വരും നാളുകളില്‍ കുറയുമെന്നും കമ്പനി മാനേജിങ് ഡയറക്ടര്‍ എഡ്വിന ഷാനഹാന്‍ പറഞ്ഞു. ഇതൊരു താല്‍ക്കാലിക സ്പോണ്‍സര്‍ഷിപ് പദ്ധതിയായിരുന്നു.457 പദ്ധതി പ്രകാരം ജോലി ചെയ്യുന്ന ഒരു തൊഴിലാളിക്ക് എത്ര കാലം വേണമെങ്കിലും അതു തുടരുന്നതിന് അവകാശമുണ്ടാകും. വിസാ പരിഷ്‌കാരം അതിനെയൊന്നും തടസ്സപ്പെടുത്തുന്നില്ലെന്നും അവര്‍ വിശദീകരിച്ചു.

വിസ നിഷേധിക്കുന്നതു സംബന്ധിച്ച അമേരിക്കന്‍ പ്രസിഡന്റിന്റെ ഉത്തരവും അവിടുത്തെ ഐറീഷ് കമ്പനികളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ദോഷകരമാവില്ല.എത്രകാലം വേണമെങ്കിലും അവര്‍ക്ക് തുടരാന്‍ ആകുമെന്നു അവിടുത്തെ കമ്പനികളും ഉറപ്പിക്കുന്നുണ്ടെന്നും വിസ ഫസ്റ്റിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

Scroll To Top