Friday December 09, 2016
Latest Updates

ആസ്‌ട്രേലിയയില്‍ ഞായറാഴ്ച്ച ജോലി ചെയ്യുന്നതിനുള്ള അധിക വേതനം എടുത്തു കളയണമെന്ന് ശിപാര്‍ശ,നഴ്‌സുമാര്‍ ആശങ്കയില്‍ 

ആസ്‌ട്രേലിയയില്‍ ഞായറാഴ്ച്ച ജോലി ചെയ്യുന്നതിനുള്ള അധിക വേതനം എടുത്തു കളയണമെന്ന് ശിപാര്‍ശ,നഴ്‌സുമാര്‍ ആശങ്കയില്‍ 

മെല്‍ബണ്‍ :ആസ്‌ട്രേലിയയില്‍ നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ഞായറാഴ്ചയിലും പൊതു അവധി ദിവസങ്ങളിലും ജോലിചെയ്യുന്നതിനു നല്‍കുന്ന അധികവേതനം ഇല്ലാതാക്കാന്‍ ആലോചനയുള്ളതായി റിപ്പോര്‍ട്ടുകള്‍.നിലവില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഇത്തരം പ്രത്യേക ആനുകൂല്യങ്ങള്‍ തുടരണമോ എന്ന് പുന:പരിശോധിക്കാന്‍ പ്രൊഡക്ടിവിറ്റി കമ്മിഷന്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ റിവ്യൂ ആസ്‌ട്രേലിയന്‍ സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്.വ്യാഴാഴ്ച്ചയാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്.

തീരുമാനം നടപ്പിലായാല്‍ നഴ്‌സുമാര്‍ക്കും,ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാവും ഏറ്റവും വലിയ നഷ്ട്ടം അനുഭവിക്കേണ്ടി വരിക.നാല്പ്പത് ശതമാനം വരെ ശമ്പള നഷ്ട്ടം ഇവര്‍ക്കുണ്ടാവുമെന്നു പഠനങ്ങള്‍ പറയുന്നു.തുക കുറയ്ക്കുന്നതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ സമരത്തിലേക്കു നീങ്ങുമെന്നാണ് ആശുപത്രികളിലെ നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പെനാല്‍റ്റിറേറ്റ് പുനഃക്രമീകരിക്കാനുള്ള ഏതൊരുതീരുമാനവും ആതുരസേവന മേഖലയില്‍ നഴ്‌സുമാരെ പ്രതികൂലമായി ബാധിക്കുമെന്ന് ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി ഫൗണ്ടേഷന്‍ ആക്ടിംഗ് ഫെഡറല്‍ സെക്രട്ടറി ആനി ബട്ട്‌ലര്‍ പറഞ്ഞു. ആഴ്ചയുടെ അവസാനദിനത്തില്‍ ആളുകള്‍ക്ക് രോഗത്തെ തടഞ്ഞുനിര്‍ത്താനാവില്ല, സ്ത്രീകള്‍ക്ക് പ്രസവിക്കാതിരിക്കാനുമാവില്ല. ശമ്പളത്തിന്റെ 40 ശതമാനവും ലഭിക്കുന്നത് പെനാല്‍റ്റി റേറ്റില്‍ നിന്നാണെന്നിരിക്കേ ഈ ആനുകൂല്യത്തില്‍ ഒരു മാറ്റവും അംഗീകരിക്കാന്‍ നഴ്‌സുമാരും മിഡ് വൈഫുമാരും സമ്മതിക്കില്ല. ജനസേവനവും കൂടി പരിഗണിച്ചാണ് ഭൂരിഭാഗം നഴ്‌സുമാരും ഈ മേഖലയില്‍ തുടരുന്നതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം 2016 വരെ ഇത് സംബന്ധിച്ച തീരുമാനങ്ങളില്‍ യാതൊരു തീര്‍പ്പും ഉണ്ടാക്കുകയില്ലെന്ന് എംപ്ലോയ്‌മെന്റ് മന്ത്രി എറിക് അബിറ്റ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

Scroll To Top