Saturday December 03, 2016
Latest Updates

ഓസ്‌ട്രേലിയയില്‍ നിന്നും 77 ശതമാനം ഐറിഷ് പ്രവാസികളും തിരികെ വരാന്‍ തയാറെടുക്കുന്നു: സര്‍വേ റിപ്പോര്‍ട്ട് 

ഓസ്‌ട്രേലിയയില്‍ നിന്നും 77 ശതമാനം ഐറിഷ് പ്രവാസികളും തിരികെ വരാന്‍ തയാറെടുക്കുന്നു: സര്‍വേ റിപ്പോര്‍ട്ട് 


ഡബ്ലിന്‍:അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഓസ്‌ട്രേലിയയില്‍ കുടിയേറിപ്പാര്‍ത്തവരായ 77 ശതമാനം ഐറിഷുകാരും തിരികെയെത്തുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. റിക്രൂട്ടിംഗ് സ്ഥാപനമായ സിപിഎല്‍ റിസോഴ്‌സിനു വേണ്ടി ഐറിഷ് ഓസട്രേലിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആണ് സര്‍വേ നടത്തിയത്. 

ഓസ്‌ട്രേലിയയിലെ 58 ശതമാനം ഐറിഷ് പ്രവാസികളും തിരികെ വരാന്‍ ആഗ്രഹിക്കുന്നതായാണ് സര്‍േവയിലെ കണ്ടെത്തല്‍. അയര്‍ലണ്ടിലെ വര്‍ദ്ധിച്ചു വരുന്ന തൊഴിലവസരമാണ് ഇവിടേക്ക് തിരികെയത്താന്‍ പ്രേരിപ്പിക്കുന്നതെന്ന് മൂന്നില്‍ രണ്ടു ശതമാനവും അഭിപ്രായപ്പെടുന്നു. പ്രതികരിച്ചവരില്‍ 53 ശതമാനം പേരും അയര്‍ലണ്ടിലേക്ക് സ്ഥിരമായി തിരിച്ചുപോകാനാണ് ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ വേണമെന്ന് മൂന്നില്‍ രണ്ടു ശതമാനം പേരും ചൂണ്ടിക്കാട്ടി. 

സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനം പേരും 44 വയസിനു താഴെയുള്ളവരാണ്. പ്രതികരിച്ചതില്‍ ഭൂരിഭാഗവും പ്രഫഷണലുകളായിരുന്നു. 40 ശതമാനം പേര്‍ മിഡില്‍ മാനേജ്‌മെന്റ് ലെവലില്‍ എത്തിയവരും. സര്‍വേയില്‍ പങ്കെടുത്തവര്‍ കഴിഞ്ഞ 4 മുതല്‍ 10 വര്‍ഷങ്ങള്‍ വരെയായി ഓസ്‌ട്രേലിയയില്‍ കഴിയുന്നവരാണ്. 

ജന്മനാട്ടിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനായി സിപിഎല്‍ റിസോഴ്‌സ് സ്ഥാപനം പ്രത്യേക സേവനം ‘conceirge service’ ആരംഭിച്ചിട്ടുണ്ട്. തിരികെ പോകുന്നതെങ്ങനെ, എങ്ങനെ ജോലി കണ്ടെത്താം, താമസിക്കാന്‍ എങ്ങനെ ഒരു സ്ഥലം കണ്ടെത്താം, എങ്ങനെ ചെലവുകള്‍ നിയന്ത്രിക്കണം എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ‘One Tribe’ എന്ന ഓണ്‍ലൈന്‍ റിസോഴ്‌സിനു തുടക്കമായി. 
ആഗോള ശൃംഖലയിലൂടെ പ്രായോഗികമായ സഹായം, അന്തര്‍ദേശീയ തലത്തില്‍ ഇടപാടുകാരുടെ പട്ടിക, തൊഴില്‍ വിദഗ്ധരുടെ സഹായം എന്നിവ ഉറപ്പാക്കുന്നതിനാണ് ‘One Time’ ആരംഭിച്ചിരിക്കുന്നതെന്ന് സിപിഎല്‍ മേധാവി ആനി ഹെരാറ്റി പറഞ്ഞു. 
സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനത്തോളം പേരും മിഡില്‍ മാനേജ്‌മെന്റ്, സീനിയര്‍ മാനേജ്‌മെന്റ്, സ്ഥാപനവുടമകള്‍, C സ്യൂട്ട് ലെവല്‍ എക്‌സിക്യൂട്ടീവുമാരുമായിരുന്നു. ഇവരുടെ അന്തര്‍ദേശീയ വൈദഗ്ധ്യം ഐറിഷ് സമ്പദ്ഘടനയ്ക്ക് കൂടുതല്‍ മൂല്യമേകും. 

Scroll To Top