Thursday August 24, 2017
Latest Updates

സിഡ്‌നി ഇന്ത്യയെ തോല്‍പ്പിച്ചു ,നാണം കെട്ട് മടങ്ങാം ..

സിഡ്‌നി ഇന്ത്യയെ തോല്‍പ്പിച്ചു ,നാണം കെട്ട് മടങ്ങാം ..

സിഡ്‌നി: കടയ്ക്കല്‍ കൊണ്ട് പോയി കലം ഉടയ്ക്കുക എന്ന അവസ്ഥയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നത്തെ സെമി ഫൈനലില്‍ കളിച്ചത്.തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായി. 95 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

329 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഇന്ത്യ 46.5 ഓവറില്‍ 233 റണ്‍സ് നേടി ഓള്‍ ഔട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ ധോണി മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചത്. ധോണിയും ജഡേജയും ചേര്‍ത്ത് തിരിച്ച് വരാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും റണ്ണൗട്ടിലൂടെ ഇരുവരും പുറത്താവുകയായിരുന്നു.

ആദ്യ നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെയും തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട ഇന്ത്യ ക്യാപ്റ്റന്‍ ധോണിയുടെയും രവീന്ദ്ര ജഡേജയുടെ മികവില്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുമ്പോളാണ് ആറാമത്തെ വിക്കറ്റും നഷ്ടമായത്. 16 റണ്‍സ് നേടിയാണ് ജഡേജ പുറത്തായത്.

45 റണ്‍സെടുത്ത ശിഖര്‍ ധവാനും ഒരു റണ്‍സെടുത്ത വിരാട് കോഹ്‌ലിയും 34 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 7 റണ്‍സില്‍ സുരേഷ് റൈനയുമാണ് പുറത്തായത്. ഹേസല്‍വുഡ് ധവാനെ പുറത്താക്കിയപ്പോള്‍ ജോണ്‍സണ്‍ കോഹ്‌ലിയെയും രോഹിത്തിനെയും മടക്കി.

കളി കാണാന്‍ നിരവധി മലയാളികള്‍ അടക്കം വന്‍ തോതിലുള്ള ഇന്ത്യന്‍ കാണികള്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.തോല്‍വി മണത്തപ്പോള്‍ തന്നെ ഇന്ത്യന്‍ കാണികള്‍ സ്‌റേറഡിയം വിടാന്‍ തുടങ്ങിക്കഴിഞ്ഞു.വലിയ പ്രതീക്ഷയോടെ കളി കാണാന്‍ എത്തിയ ആസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ഇന്ത്യയുടെ അപ്രതീക്ഷിത തോല്‍വി സഹിക്കാന്‍ കഴിയാവുന്നതില്‍ അപ്പുറമായിരുന്നു.അമര്‍ഷം മനസിലൊതുക്കിയാണ് പലരും സ്‌റേറഡിയം വിട്ടത്.

Scroll To Top