Monday December 05, 2016
Latest Updates

ഏഴില്‍ അഞ്ച് ഭുഖണ്ഡങ്ങളിലും ലോകകിരീടം സ്വന്തമാക്കി ഓസീസ്

ഏഴില്‍ അഞ്ച് ഭുഖണ്ഡങ്ങളിലും ലോകകിരീടം സ്വന്തമാക്കി ഓസീസ്

മെല്‍ബണ്‍: 2015ലെ ലോകകപ്പ് കിരീടവും ഓസീസ് ടീം സ്വന്തം കൈപ്പിടിയിലാക്കിയതോടെ ടീമിനെ തേടിയെത്തിയിരിക്കുന്നത് അപൂര്‍വ്വമായൊരു റെക്കോര്‍ഡ് കൂടിയാണിത്. ഏഴു ഭൂഖണ്ഡങ്ങളിലുള്ളതില്‍ അഞ്ചു ഭൂഖണ്ഡങ്ങളിലും നടന്ന മത്സരത്തില്‍ ലോകകിരീടം നേടുന്ന ഏകടീമാണ് ഓസീസ്. ഈ നേട്ടം അപൂര്‍വമെന്ന് പറയാനുള്ള കാരണം അടുത്തെങ്ങും ഈ റെക്കോര്‍ഡ് ആരും തന്നെ തകര്‍ക്കാന്‍ പോകുന്നില്ലെന്നാണ്. ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് നേടിയ ടീമാണ് ഓസ്‌ട്രേലിയ.

1987ല്‍ അലന്‍ ബോര്‍ഡറിന്റെ നേതൃത്വത്തില്‍ അവര്‍ പ്രഥമ ലോകകിരീടം നേടുമ്പോള്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചത് ഇന്ത്യയും പാക്കിസ്ഥാനും (ഏഷ്യ) സംയുക്തമായിട്ടായിരുന്നു. 1999ല്‍ പാക്കിസ്ഥാനെ തകര്‍ത്ത് സ്റ്റീവ് വോയുടെ നേതൃത്വത്തില്‍ ഓസീസ് ടീം തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കുമ്പോള്‍ ആതിഥേയര്‍ ഇംഗ്ലണ്ട് (യൂറോപ്പ്). 2003ല്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ പടയെ തകര്‍ത്ത് റിക്കി പോണ്ടിങ്ങിന്റെ കീഴില്‍ ആദ്യ കിരീടം നേടുമ്പോള്‍ ടൂര്‍ണമന്റെിന്റെ ആതിഥേയര്‍ ദക്ഷിണാഫ്രിക്കയായിരുന്നു(ആഫ്രിക്ക). 2007ല്‍ വെസ്റ്റ് ഇന്‍ഡീസ് (വടക്കേ അമേരിക്ക) ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിലായിരുന്നു പോണ്ടിങ്ങിന്റെ കീഴില്‍ ഓസീസിന്റെ നാലാം കിരീട നേട്ടം. ഇപ്പോഴിതാ, സ്വന്തം നാട്ടില്‍, സ്വന്തം കാണികള്‍ക്കു മുന്നില്‍, കഴിഞ്ഞ തവണ നഷ്ടപ്പെടുത്തിയ കിരീടം വീണ്ടെടുത്ത് ഓസീസിന്റെ ശക്തമായ തിരിച്ചുവരവ്.

ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തിലും അന്റാര്‍ട്ടികയിലും മാത്രമാണ് ടീം ഓസ്‌ട്രേലിയ ഇനി കിരീടം നേടാനുള്ളത്.

Scroll To Top