Friday December 09, 2016
Latest Updates

സ്ത്രീ വിരുദ്ധത; തെലുങ്ക് ചിത്രം ജ്യോതിലക്ഷ്മിയുടെ ക്ഷണക്കത്ത് വിവാദമായി

സ്ത്രീ വിരുദ്ധത; തെലുങ്ക് ചിത്രം ജ്യോതിലക്ഷ്മിയുടെ ക്ഷണക്കത്ത് വിവാദമായി

തെന്നിന്ത്യന്‍ മാദക നായികയായിരുന്ന ജ്യോതിലക്ഷ്മിയുടെ ജീവിതകഥ പറയുന്ന ജ്യോതിലക്ഷ്മി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി പുറത്തിറക്കിയ ക്ഷണക്കത്ത് വിവാദമാകുന്നു. സ്ത്രീ വിരുദ്ധത പ്രകടമാക്കുന്ന തരത്തിലാണ് ക്ഷണക്കത്തെന്ന് ആക്ഷേപിച്ച് നിരവധി പേരാണ് ഓണ്‍ലൈനില്‍ പ്രതികരിച്ചിരിക്കുന്നത്.

പുരി ജഗന്നാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തയ്യാറാക്കിയ ക്ഷണക്കത്ത് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതോടെയാണ് പ്രതിഷേധം വ്യാപകമാവുന്നത്. ഇത്ര മികച്ച ഒരു ക്ഷണക്കത്ത് ഇതുവരെ കണ്ടിട്ടില്ലെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം ഷയര്‍ ചെയ്തത്. എന്നല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഓണ്‍ലൈന്‍ ലോകത്തു നിന്നും ലഭിക്കുന്നത്.

വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകത്തിലൂടെ മലയളത്തില്‍ അരങ്ങേറിയ ചാര്‍മിയാണ് ചിത്രത്തില്‍ ജ്യോതിലക്ഷ്മിയെ അവതരിപ്പിക്കുന്നത്. സിനിമ നിര്‍മ്മിക്കുന്നതും ചാര്‍മി തന്നെയാണ്. തമിഴിലും തെലുങ്കിലും നിറ സാന്നിധ്യമായ ചാര്‍മി ദിലീപിന്റെ ആഗതന്‍, മമ്മൂട്ടിയുടെ തപ്പാന എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയിരുന്നു.

ഒരു കാലത്ത് ഇന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്ന ജ്യോതിലക്ഷ്മി മുറപ്പെണ്ണ്, കുഞ്ഞാലി മരക്കാര്‍, നഗരമേ നന്ദി, ഇന്‍സ്‌പെക്ടര്‍, കൊടുങ്ങല്ലൂരമ്മ, ആലിബാബയും നാല്‍പ്പതു കള്ളന്മാരും, മനുഷ്യമൃഗം തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Scroll To Top