Sunday December 04, 2016
Latest Updates

ഓഡി ക്യു1 അടുത്ത വര്‍ഷം നിരത്തിലിറങ്ങും; ഇന്ത്യന്‍ വിപണിയിലെത്താന്‍ സാധ്യത

ഓഡി ക്യു1 അടുത്ത വര്‍ഷം നിരത്തിലിറങ്ങും; ഇന്ത്യന്‍ വിപണിയിലെത്താന്‍ സാധ്യത

പ്രീമിയം കാറുകളുടെ വിഭാഗത്തില്‍ തങ്ങളുടെ പ്രധാന എതിരാളികളായ ബിഎംഡബ്ല്യുവിനെയും മെഴ്‌സിഡസ്സിനെയും മറികടക്കുക എന്ന ലക്ഷ്യത്തോടെ രണ്ടായിരത്തി ഇരുപതാമാണ്ടോടെ പുതിയ അറുപത് മോഡലുകള്‍ ലോകവിപണികളില്‍ എത്തിക്കുവാന്‍ ഓഡി പദ്ധതിയിടുന്നു. ഇക്കൂട്ടത്തില്‍ പെടുന്ന ഒരു മോഡലാണ് ക്യു1 എസ്‌യുവി. വാഹനം ലോകവിപണിയില്‍ 2016ല്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

വാഹനം ഇന്ത്യന്‍ നിരത്തിലെത്തുമോ എന്ന കാര്യത്തില്‍ ഓഡി ഒന്നും വിട്ടു പറഞ്ഞിട്ടില്ല. എങ്കിലും, നിലവിലെ മോഡലുകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇവ പുറത്തിറക്കുമെന്ന് കമ്പനി പറയുന്നു. അതു കൊണ്ട് തന്നെ പ്രീമിയം കാറുകള്‍ക്ക് മികച്ച വിപണി സ്രിഷ്ടിക്കപ്പെടുന്ന ഇന്ത്യയിലേക്ക് ഈ വാഹനത്തിന് വരാതിരിക്കാന്‍ കഴിയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓഡിയുടെ ക്യു3, ക്യു5, ക്യൂ7 എ്ന്നീ മോഡലുകള്‍ക്ക് നിലവില്‍ ഇന്ത്യയില്‍ വില്‍പനയുണ്ട്. ഈ മോഡലുകള്‍ക്ക് മികച്ച സ്വീകരണമാണ് ഇന്ത്യന്‍ ഉപഭോക്തക്കള്‍ക്കിടയില്‍ ലഭിച്ചതും. ചെറിയ ആഡംബര വാഹനങ്ങള്‍ക്ക് വലിയ പ്രിയമുള്ള മാര്‍ക്കറ്റാണ് ഇന്ത്യയുടേത്. ഇക്കാരണങ്ങളാല്‍ തന്നെ ഓഡി ക്യു1 രാജ്യത്തെത്തുമെന്ന് വാഹന പ്രേമികളുടെ പ്രതീക്ഷ.

 

Scroll To Top