Thursday December 08, 2016
Latest Updates

എയൂ പെയറുകളെ തൊഴിലാളികളായി കണക്കാക്കും,അയര്‍ലണ്ടില്‍ പഠിക്കാനെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് തീരുമാനം ഗുണകരമാവും

എയൂ പെയറുകളെ തൊഴിലാളികളായി കണക്കാക്കും,അയര്‍ലണ്ടില്‍ പഠിക്കാനെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് തീരുമാനം ഗുണകരമാവും

ഡബ്ലിന്‍:എയൂ പെയറുകള്‍ക്ക് കുറഞ്ഞ ശമ്പളം നല്‍കുന്ന 20,000 കുടുംബങ്ങള്‍ തൊഴില്‍ നിയമം ലംഘിക്കുന്നുവെന്ന് കണ്ടെത്തല്‍. എയൂ പെയറുകള്‍ക്ക് നിലവില്‍ പല കുടുംബങ്ങളും ആഴ്ച്ചയില്‍ 120 യൂറോ എന്ന നിരക്കില്‍ മാതമാണ് പ്രതിഫലം നല്‍കി വരുന്നത്.മലയാളികള്‍ അടക്കം നിരവധി പേര്‍ എയൂ പെയറുകളുടെ സേവനം നിലവില്‍ ഉപയോഗിക്കുന്നവരാണ്.

എയൂ പെയറുകള്‍ക്ക് ഒരു മണിക്കൂര്‍ സേവനത്തിന് 8.65 യൂറോ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് തൊഴില്‍ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണ്‍ പറയുന്നത്.നിയമപരമായി തൊഴിലാളികളായി അംഗീകരിക്കപ്പെടുകയാണെങ്കില്‍ എയൂ പെയറുകള്‍ക്ക് ഒരു ആഴ്ച്ചയില്‍ പി ആര്‍ എസ് ഐ ആനുകൂല്യങ്ങള്‍ക്കു പുറമെ 259.50 യൂറോ പ്രതിഫലമായി ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഭക്ഷണത്തിനും മറ്റ് അനുബന്ധ
സൗകര്യങ്ങള്‍ക്കുമായി ഇതില്‍ നിന്നും 45.13 യൂറോ മാത്രമേ കുറവു വരുത്താന്‍ സാധിക്കൂ.

നഴ്‌സിംഗ് പഠനത്തിനും മറ്റു കോഴ്‌സുകള്‍ക്കുമായി അയര്‍ലണ്ടില്‍ എത്തുന്ന നിരവധി മലയാളി വിദ്യാര്‍ഥികളും എയൂ പെയറില്‍ രജിസ്റ്റര്‍ ചെയ്തു ജോലിയെടുക്കുന്നുണ്ട്.ഇവരെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിന്റെ നീക്കം ഏറെ ഗുണം ചെയ്യും 

അയര്‍ലണ്ടില്‍ പഠനത്തിനായും മറ്റാവശ്യങ്ങള്‍ക്കുമായി വരുന്നവര്‍ക്ക് ഏറ്റവും എളുപ്പത്തിലുള്ള വരുമാന മാര്‍ഗ്ഗമാണ് എയൂ പെയര്‍. ഒരു കുടുംബത്തില്‍ ചെന്ന് അവിടെ കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കലാണ് ജോലി. മൂത്ത സഹോദരങ്ങളെ പോലെയോ, മുതിര്‍ന്ന സുഹൃത്തായോ തന്റെ കടമ നിറവേറ്റാം. വരുമനത്തിനു പുറമേ അയര്‍ലണ്ടിന്റെ തനതായ സംസ്‌കാരം എളുപ്പത്തില്‍ മനസിലാക്കാമെന്നതും ജോലിയുടെ ആകര്‍ഷണമാണ്. തുല്യമായത് എന്നര്‍ത്ഥം വരുന്ന ഫ്രഞ്ച് പദത്തില്‍ നിന്നുമാണ്‍` എയൂ പെയര്‍ എന്ന പ്രയോഗം ഉടലെടുത്തത്.
പല കുടുംബങ്ങളും കുട്ടികളുടെ സംരക്ഷണ ചുമതല ഏല്‍പിക്കുന്നതിനുള്ള ഏറ്റവും ചിലവു കുറഞ്ഞ മാര്‍ഗ്ഗമെന്ന നിലയിലാണ് എയൂ പെയറുകളെ കാണുന്നത്. ക്രെഷുകള്‍ക്ക് ശരാശരി 1,100 യൂറോയും, ഒരു ജോലിക്കാരനെ വച്ചാല്‍ 1,600 യൂറോയും ചിലവു വരുന്നിടത്ത് എയൂ പെയറുകള്‍ക്ക് ഇപ്പോള്‍ ഒരു മാസം ചിലവു വരുന്നത് 400 യൂറോ മാത്രമാണ്.

ലേബര്‍ കോര്‍ട്ടും, യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസും എയൂ പെയറുകളെ തൊഴിലാളികളായി അംഗീകരിച്ചതായും മന്ത്രി ബ്രൂട്ടണ്‍ ചൂണ്ടിക്കാട്ടുന്നു.

For More Information:.http://www.aupairireland.ie/

Scroll To Top