Monday June 25, 2018
Latest Updates

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ടകൊലപാതകം:പ്രതിയ്ക്ക് വധശിക്ഷ,അനുശാന്തിക്ക് ജീവപര്യന്തം

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ടകൊലപാതകം:പ്രതിയ്ക്ക് വധശിക്ഷ,അനുശാന്തിക്ക് ജീവപര്യന്തം

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ വിധിച്ചു. രണ്ടാം പ്രതിയും കൊല്ലപ്പെട്ട മൂന്നു വയസുകാരി സ്വസ്തികയുടെ മാതാവുമായ അനുശാന്തിക്ക് ജീവപര്യന്തം തടവിനും ശിക്ഷിച്ചു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ഷെര്‍സാണ് വിധി പ്രസ്താവിച്ചത്. സ്വന്തം കുഞ്ഞിനേക്കാള്‍ പ്രായം കുറഞ്ഞ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. കേസ് അപൂര്‍വങ്ങള്‍ അപൂര്‍വമെന്നും കോടതി നിരീക്ഷിച്ചു.
പ്രതികളും ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥരുമായ നിനോ മാത്യു, അനുശാന്തി എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. വാട്‌സ്ആപ് അടക്കം സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഗൂഢാലോചന നടത്തിയതെന്നും കോടതി കണ്ടെത്തിയിരുന്നു.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന പ്രതികളില്‍ നിന്ന് കനത്ത പിഴ ഈടാക്കണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത്കുമാര്‍ വാദിച്ചു. എന്നാല്‍, കൊലപാതകത്തിന് നേരിട്ട് തെളിവില്ലെന്നും സാഹചര്യതെളിവ് മാത്രം വച്ച് തൂക്കുകയര്‍ വിധിക്കരുതെന്നും പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
2014 ഏപ്രില്‍ പതിനാറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനാണ് നിനോ മാത്യു കൊലപാതകത്തിന് പുറപ്പെട്ടത്. അനുശാന്തിയുടെ ഭര്‍തൃമാതാവ് ഓമനയെയും മകള്‍ മൂന്നുവയസുകാരി സ്വസ്തികയെയും ക്രൂരമായി കൊലപ്പെടുത്തി. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
ഹൈടെക്ക് കൊലപാതകം

അനുശാന്തി, ഭര്‍ത്താവ് ലിജേഷ്, മകള്‍ സ്വസ്തിക. ഈ കുടുംബത്തെ വകവരുത്തിയിട്ടാണ് കാമുകനുമൊത്തു പോകാന്‍ അനുശാന്തി അരും കൊലയ്ക്കു കൂട്ടുനിന്നത്

അനുശാന്തി, ഭര്‍ത്താവ് ലിജേഷ്, മകള്‍ സ്വസ്തിക. ഈ കുടുംബത്തെ വകവരുത്തിയിട്ടാണ് കാമുകനുമൊത്തു പോകാന്‍ അനുശാന്തി അരും കൊലയ്ക്കു കൂട്ടുനിന്നത്

അവിഹത ബന്ധം തുടരാന്‍ വേണ്ടിയായിരുന്നു അനുശാന്തി എന്ന 32 കാരി സ്വന്തം രക്തത്തില്‍ പിറന്ന, നാലു വയസ്സുള്ള മകളെ പോലും കുരുതികൊടുത്തത്.
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക്കേസില്‍ ഐടി ജീവനക്കാരന്‍ നിനോ മാത്യുവും കാമുകി അനുശാന്തിയും ചെയ്തതു സമാനതകളില്ലാത്ത ക്രൂരതയാണ്.

തങ്ങളെ കുടുക്കാന്‍ പൊലീസ് മനപൂര്‍വം തെളിവ് സൃഷ്ടിച്ചുവെന്ന പ്രതികള്‍ വാദിച്ചെങ്കിലും തെളിവുകളെല്ലാം അവര്‍ക്ക് എതിരായിരുന്നു.

2014 ജനുവരിയില്‍ അനുശാന്തി തന്റെ വീടിന്റെ ദൃശ്യങ്ങളും വീട്ടിലേക്ക് എത്താനുള്ള വഴികളും മൊബൈല്‍ കാമറയില്‍ പകര്‍ത്തി നിനോ മാത്യുവിന് കൊടുത്തിരുന്നു. അന്നേ തുടങ്ങിയതാണ് കൊലപാതകത്തിനുള്ള ആസൂത്രണം. 2014 ഏപ്രില്‍ 16 നായിരുന്നു കൊലപാതകം അരങ്ങേറിയത്.

കൊലനടത്താനായി നിനോ മാത്യു അനുശാന്തിയുടെ വീട്ടിലെത്തിയപ്പോള്‍ അനുശാന്തിയുടെ നാല് വയസുള്ള മകള്‍ സ്വസ്തികയും ഭര്‍ത്താവ് ലിജീഷിന്റെ അമ്മ ഓമനയുമാണ് വീട്ടിലുണ്ടായിരുന്നത്. നിനോ നാല് വയസ്സുള്ള കുഞ്ഞിനേയും ഓമനേയും വെട്ടിക്കൊന്നു.

പിന്നാലെ വീട്ടിലെത്തിയ ലതീഷിന്റെ മുഖത്ത് നിനോ മുളക്‌പൊടി വിതറി, വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം തെറ്റിപ്പോയി. രക്ഷപ്പെട്ട ലതീഷിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ നിനോ രക്ഷപ്പെട്ടു. ലതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലനടത്തിയ നിനോയെ തിരിച്ചറിഞ്ഞ പൊലീസ് അന്ന് രാത്രി തന്നെ ഇയാളെ പിടികൂടി.

നിനോയും അനുവും തമ്മിലുള്ള വഴിവിട്ട പ്രണയവും ഭര്‍ത്താവിനെയും മകളെയും ഒഴിവാക്കി ഒരുമിച്ചു ജീവിക്കാനുളള തീരുമാനവുമാണ് അരുംകൊലകളിലേക്കു നയിച്ചതെന്നാണു പൊലീസ് കണ്ടെത്തിയത്.

നേരത്തെ തന്നെ നിനോ മാത്യുവിനെ പരിചയമുണ്ടായിരുന്ന ലിജീഷില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കൃത്യമായി വലവീശുകയായിരുന്നു. കരിമണലിലെ വീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാനുള്ള നീക്കത്തിനിടയില്‍ തന്നെ നിനോയെ പിടികൂടുകയായിരുന്നു.

സമീപ ജില്ലകളില്‍ വരെ അതിര്‍ത്തികള്‍ അടച്ചു പൊലീസ് വാഹനപരിശോധന നടത്തുകയും നിനോ മാത്യു എത്തിച്ചേരാനിടയുള്ള എല്ലാ സ്ഥലങ്ങളിലും ഒരേസമയം പരിശോധനകള്‍ സംഘടിപ്പിച്ചും മുന്നേറുന്നതിനിടെയാണ് ഇയാള്‍ വലയിയാലത്.

തൊട്ടുപിന്നാലെ അനുശാന്തിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനുശാന്തിയുടെയും നിനോ മാത്യുവിന്റെയും മൊബൈല്‍ ഫോണില്‍ നിന്ന് ഇരുവരും തമ്മിലുള്ള അരുതാത്ത ബന്ധത്തിന്റെയും കൊലയില്‍ ഇരുവരുടെയും പങ്കിന്റെയും അനവധി തെളിവുകളും പൊലീസിനു ലഭിച്ചിരുന്നു.

അന്നത്തെ റൂറല്‍ എസ്പി രാജ്പാല്‍ മീണ, ആറ്റിങ്ങല്‍ ഡിവൈഎസ്പി: ആര്‍. പ്രതാപന്‍നായര്‍, സിഐ: എം. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണു കേസ് അന്വേഷിച്ചത്.

കേസില്‍ 5 മാസം നീണ്ട വിചാരണ നടന്നു. 85 രേഖകളും, 41 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. 49 സാക്ഷികളെയാണ് വിസ്തരിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിഎസ് വിനീത്കുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

പൊലീസിന്റെ ജാഗ്രതയെ പ്രകീര്‍ത്തിച്ച കോടതി, രണ്ടു പ്രതികള്‍ക്കും അവര്‍ അര്‍ഹിക്കുന്ന ശിക്ഷ തന്നെ

.

Scroll To Top