Saturday December 03, 2016
Latest Updates

യുഎസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനു നേരെ വധശ്രമം

യുഎസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനു നേരെ വധശ്രമം

കാലിഫോര്‍ണിയ:യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനു നേരെ ലാസ് വേഗാസില്‍ വധശ്രമം. ബ്രിട്ടിഷുകാരനായ മൈക്കല്‍ സ്റ്റീവന്‍ സാന്‍ഫോര്‍ഡ് എന്ന 18 വയസുകാരന്‍ പോലീസുകാരന്റെ തോക്ക് കൈക്കലാക്കി ട്രംപിനെ കൊല്ലാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ശനിയാഴ്ചയായിരുന്നു സംഭവം. നിയന്ത്രണമേഖലയില്‍ അക്രമം കാണിച്ചെന്ന കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

ട്രംപിനെ കൊലപ്പെടുത്താനായി കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നുവെന്നും, അവസരം ഒത്തു വന്നു എന്നു തോന്നിയപ്പോള്‍ കഴിഞ്ഞ ദിവസം കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു എന്നും ഇയാള്‍ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരോടു പറഞ്ഞു. കാലിഫോര്‍ണയയില്‍ നിന്നും ട്രംപിനെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ ലാസ് വേഗാസില്‍ എത്തിയത്. ശനിയാഴ്ച ട്രഷര്‍ ഐലന്‍ഡില്‍ നടന്ന ട്രംപിന്റെ റാലിക്കിടെ, ട്രംപിന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ എന്ന വ്യാജേന ഇയാള്‍ ഒരു പോലീസുകാരനെ സമീപിക്കുകയായിരുന്നത്രേ. ശേഷം പോലീസുകാരന്റെ തോക്ക് തട്ടിയെടുക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. അവസരം കിട്ടിയാല്‍ ഇനിയും ട്രംപിനെ വധിക്കാന്‍ ശ്രമിക്കുമെന്ന് അറസ്റ്റിലായ ശേഷം ഇയാള്‍ പോലീസിനോട് വ്യക്തമാക്കി.

Scroll To Top