Friday December 02, 2016
Latest Updates

സൗത്ത് ഡബ്ലിനില്‍ സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

സൗത്ത് ഡബ്ലിനില്‍ സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

ബ്ലാക്ക്‌റോക്ക്:സൌത്ത് ഡബ്ലിനില്‍ സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നതിന്റെ പശ്ചാത്തലത്തില്‍, രക്ഷിതാക്കള്‍ കരുതിയിരിക്കണമെന്ന് പ്രൈമറി സ്‌കൂളുകള്‍ മുന്നറിയിപ്പു നല്‍കി. ഈയാഴ്ച ആദ്യം മങ്ക്‌സ് ടൗണിലും, ബൂട്ടേഴ്‌സ് ടൗണിലും രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി,കറുത്ത കാറില്‍ എത്തിയ ഒരാള്‍ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു.തുടര്‍ന്നാണ് കരുതിയിരിക്കണമെന്ന് ഇവിടുത്തെ രണ്ടു സ്‌കൂളുകള്‍ രക്ഷിതാക്കള്‍ക്ക് ടെക്സ്റ്റ് മെസ്സേജിലൂടെ മുറിയിപ്പ് നല്‍കിയത്.

”കറുത്ത കാറിലെത്തിയ ഒരാള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി വിവരമുണ്ട്. കരുതിയിരിക്കുക’ എന്നാണ് ബൂട്ടേഴ്‌സ് ടൗണില്‍ സ്‌കൂളിന്റെതായി പ്രചരിച്ച മെസ്സേജ്.

99 രജിസ്ട്രേഷനുള്ള ഒരു കറുത്ത കാറിലെത്തിയ ഒരാള്‍ തന്റെ മകനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി മറ്റൊരു ഒരു രക്ഷിതാവും ഫേസ്ബുക്കില്‍ വെളിപ്പെടുത്തി. മങ്ക്‌സ് ടൗണിലായിരുന്നു ഇത്. മിഠായി നല്‍കാം എന്നു പറഞ്ഞായിരുന്നു ഇയാള്‍ കുട്ടിയെ കാറില്‍ കയറ്റാന്‍ ശ്രമിച്ചത്.മറ്റൊരു സംഭവത്തില്‍ ഇതേ ആള്‍ ഒരു പെണ്‍കുട്ടിയെയും സമീപിച്ചിരുന്നു. സംഭവങ്ങളില്‍ അന്വേഷണം നടത്തി വരികയാണെന്ന് ഗാര്‍ഡ അറിയിച്ചു.

Scroll To Top