Tuesday January 17, 2017
Latest Updates

ക്രൂരം!..ഐറിഷ് തെരുവുകളില്‍ ആക്രമണം പെരുകുന്നു 

ക്രൂരം!..ഐറിഷ് തെരുവുകളില്‍ ആക്രമണം പെരുകുന്നു 

ന്യൂ ബ്രിഡ്ജ്(കൗണ്ടി കില്‍ഡയര്‍):അയര്‍ലണ്ടിലെ ചെറു നഗരങ്ങളില്‍ പോലും സാധാരണകാര്‍ക്ക് മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും കള്ളന്‍മാരെയും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് എന്ന് വെളിവാക്കുന്നതാണ് ന്യൂ ബ്രിഡ്ജില്‍ എയൂ പെയറായി ജോലി ചെയ്യുന്ന യുവതിക്ക് നേരെയുണ്ടായ കിരാതമായ അക്രമം.
റോഡില്‍ കൂടി ജോലി സ്ഥലത്തേയ്ക്ക് നടന്നു പോവുകയായിരുന്ന സ്‌പെയിന്‍ സ്വദേശിനിയായ യുവതിയുടെ മുഖത്ത് സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് നിരവധി തവണ അക്രമി കുത്തുകയായിരുന്നു.

വെള്ളിയാഴ്ച്ച ന്യൂ ബ്രിഡ്ജ് സ്റ്റേഷന്‍ റോഡിന് സമീപമായിരുന്നു സംഭവം.എതിരെ വന്നയാള്‍ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോള്‍ അസ്വഭാവികമായി ഒന്നും തോന്നിയില്ല.പക്ഷെ തിരിച്ചു വീണ്ടും യുവതിയുടെ മുന്നില്‍ എത്തിയ അയാള്‍ യുവതിയോട് പണം ആവശ്യപ്പെട്ടു.തന്റെ കയ്യില്‍ പണം ഒന്നും ഇല്ലെന്ന് യുവതി പറഞ്ഞതോടെ ക്രുദ്ധനായി അയാള്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്‌ക്രൂ ഡ്രൈവര്‍ എടുത്തു യുവതിയുടെ മുഖത്ത് കുത്തുകയായിരുന്നു.നിരവധി തവണ മുഖത്ത് അഞ്ഞാഞ്ഞു കുത്തുകയായിരുന്നു എന്നാണ് 27 വയസുകാരിയായ യുവതി പറഞ്ഞത്.അപ്രതീക്ഷിതമായ ആക്രമണത്തില്‍ താന്‍ തളര്‍ന്ന് പോയെന്നും പുലര്‍ച്ചെയയതിനാല്‍ റോഡില്‍ പോലും ആരും ഇല്ലായിരുന്നുവെന്നും എല്‍ബ പട്രോ എന്ന ഈ യുവതി മാധ്യമങ്ങളോട് പറഞ്ഞു.

സ്റ്റേഷന്‍ റോഡില്‍ ഇത് മൂന്നാമത് തവണയാണ് സമാനമായ ആക്രമണം ഉണ്ടാവുന്നത്.ഐറിഷ് തെരുവുകളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ നല്ലൊരു ശതമാനം ആക്രമണങ്ങളും വിദേശീയരായ സ്ത്രീകള്‍ക്ക് നേരെയാണെന്ന് ഗാര്‍ഡ വെളിപ്പെടുത്തി.ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ മാത്രം ഗാര്‍ഡ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്.











Scroll To Top