Tuesday September 26, 2017
Latest Updates

മുസ്ലീംങ്ങള്‍ക്ക് നേരെ അയര്‍ലണ്ടില്‍ സംഘടിതമായ നീക്കം,ഡബ്ലിന്‍ ബസില്‍ പര്‍ദ്ദ ധരിച്ചു യാത്ര ചെയ്ത സ്ത്രീയ്ക്ക് നേരെ ആക്രമണം 

മുസ്ലീംങ്ങള്‍ക്ക് നേരെ അയര്‍ലണ്ടില്‍ സംഘടിതമായ നീക്കം,ഡബ്ലിന്‍ ബസില്‍ പര്‍ദ്ദ ധരിച്ചു യാത്ര ചെയ്ത സ്ത്രീയ്ക്ക് നേരെ ആക്രമണം 

ഡബ്ലിന്‍:മുസ്ലീംങ്ങള്‍ക്ക് നേരെ അയര്‍ലണ്ടില്‍ സംഘടിതമായ പ്രതിഷേധം ഉയരുന്നതായി സാമൂഹ്യ സംഘടനകളുടെ ആരോപണം.അഭയാര്‍ഥി അധിനിവേശത്തിന്റെയും,ഐസി സ് ഭീഷണിയുടെയും പാശ്ചാത്തലത്തില്‍ മുസ്ലീങ്ങളെ തിരഞ്ഞു പിടിച്ച് അപമാനിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ജാഗ്രതയോടെ കാണണമെന്ന് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ അടക്കമുള്ള മുസ്ലീം സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഡബ്ലിനില്‍ ബസില്‍ യാത്ര ചെയ്തിരുന്ന ഒരു സൗദി സ്വദേശിനിയെ കഴിഞ്ഞ ദിവസം ഒരു സ്വദേശി അപമാനിക്കാന്‍ ശ്രമിച്ചത് മാധ്യമങ്ങള്‍ വന്‍പ്രാധാന്യത്തോടെയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ട്രിനിറ്റി കോളജില്‍ വിദ്യാര്‍ഥിനിയായ ഇവരെ നമ്പര്‍ 70 ഡബ്ലിന്‍ ബസില്‍ യാത്ര ചെയ്യവേ നേരിട്ട് സമീപിച്ച അക്രമി ‘മുസ്ലീംങ്ങളെ ഞങ്ങള്‍ക്ക് ഇഷ്ട്ടമില്ല എന്ന് പറഞ്ഞ് അപഹസിക്കുകയായിരുന്നു.

പര്‍ദ്ദ ധരിച്ചു യാത്ര ചെയ്ത സ്ത്രീയുടെ അടുത്തു ചെന്ന് ‘അല്ലാഹു അക്ബര്‍’എന്ന് പറഞ്ഞായിരുന്നു അക്രമി സംസാരം തുടങ്ങിയത്.ഭയന്ന് പോയ സ്ത്രീ നിങ്ങള്‍ അതുവഴി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് തിരിച്ചു ചോദിച്ചു.’നിങ്ങള്‍ എല്ലാവരെയും കൊല്ലാന്‍ നടക്കുന്നവരാണ് എന്നായിരുന്നു അക്രമിയുടെ അടുത്ത ആരോപണം.

‘ഞാന്‍ ആരെയും കൊല്ലാറില്ല എന്ന് മറുപടി കൊടുത്തതോടെ അയാള്‍ എന്റെ ചെവിയോടു ചേര്‍ന്ന് വന്നു’ഞാന്‍ മുസ്ലീങ്ങളെ വെറുക്കുന്നു’എന്ന് പറയുകയും ആക്രോശ പൂര്‍വ്വം എന്റെ തോളില്‍ ഇടിക്കുകയും ചെയ്തു.’സ്ത്രീ ഗാര്‍ഡയോട് പിന്നീട് പറഞ്ഞു.

സൗദിയിലെ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയായിരുന്ന ഇവര്‍ സംഭവം ഉടനെ തന്നെ ബസ് ഡ്രൈവറോട് റിപ്പോര്ട്ട് ചെയ്തു.ഡ്രൈവര്‍ ഗാര്‍ഡയെ വിളിച്ചു വരുത്തിയെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാതെ ബസില്‍ നിന്നും ഇറക്കി വിട്ടതെയുള്ളൂ.

ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ അയര്‍ലണ്ടില്‍ ഉണ്ടാവുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാണു മുസ്ലീം സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

Scroll To Top