Tuesday January 24, 2017
Latest Updates

മന്ത്രി ജെയിംസ് റൈലിയ്ക്ക് നേരെ കൈബോംബും,ചീമുട്ടയുമായി ജനക്കൂട്ടം,മന്ത്രി രക്ഷപ്പെട്ടു

മന്ത്രി ജെയിംസ് റൈലിയ്ക്ക് നേരെ കൈബോംബും,ചീമുട്ടയുമായി ജനക്കൂട്ടം,മന്ത്രി രക്ഷപ്പെട്ടു

jraഡബ്ലിന്‍:ശിശുക്ഷേമ യുവജനകാര്യ മന്ത്രി മന്ത്രി ജെയിംസ് റൈലിയ്ക്ക് നേരെ ജനക്കൂട്ടത്തിന്റെ പ്രതിഷേധം.അജ്ഞാതമെന്ന് ഗാര്‍ഡയും,മന്ത്രിയുടെ ഓഫിസും വിശേഷിപ്പിച്ച കാരണങ്ങളാലാണ് 34 പേരടങ്ങുന്ന ഒരു സംഘം മന്ത്രിയുടെ നേരെ പ്രതിഷേധം പ്രകടിപ്പിച്ചത്.

വെസ്റ്റ് ഡബ്ലിനിലെ ബ്ലൂബെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ ‘നാഷണല്‍ യുവജനനയം’പ്രഖ്യാപിക്കാന്‍ എത്തിയ മന്ത്രി ഹാളില്‍ എത്തിയ ശേഷമാണു പുറത്തു പാര്‍ക്ക് ചെയ്തിരുന്ന മന്ത്രിയുടെ കാറിന് സമീപം ജനക്കൂട്ടം കൈബോംബും,ചീമുട്ടയും മറ്റ് ആയുധങ്ങളുമായിഅണിനിരന്നത്.അക്രമാത്മകമായി സംഭവങ്ങള്‍ വളരുന്നുവെന്ന് മനസിലാക്കിയ ഗാര്‍ഡ കൂടുതല്‍ ഫോഴ്‌സിനെ വിളിച്ചു വരുത്തി.

മന്ത്രിയെ ആക്രമിച്ചേക്കും എന്ന ഭീതി പരന്നതോടെ ഗാര്‍ഡ കമ്മ്യൂണിറ്റി സെന്ററിന്റെ പിന്‍ഭാഗത്തുള്ള വാതിലിലൂടെ മന്ത്രിയെ കടത്തികൊണ്ട് പോവുകയായിരുന്നു.മന്ത്രി പോയെന്നതറിയാതെ പ്രതിഷേധക്കാര്‍ മന്ത്രിയുടെ കാറിന് ചുറ്റും തുടരുകയായിരുന്നു.മന്ത്രി സ്ഥലം വിട്ടു പോയെന്ന വിവരം അറിഞ്ഞതോടെ ക്ഷുഭിതരായ ജനക്കൂട്ടം മന്ത്രിയുടെ കാറിന് നേരെ ആക്രമണം നടത്തി തിരിച്ചുപോയി.ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. eggs2

Scroll To Top