Saturday December 03, 2016
Latest Updates

പരാക്രമം കുടിയേറ്റക്കാര്‍ക്ക് നേരേ :കഴിഞ്ഞ വര്‍ഷം വംശീയ വിദ്വേഷം വീണ്ടും വര്‍ധിച്ചതായി റിപ്പോര്‍ട്ട്

പരാക്രമം കുടിയേറ്റക്കാര്‍ക്ക് നേരേ :കഴിഞ്ഞ വര്‍ഷം വംശീയ വിദ്വേഷം വീണ്ടും വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വംശീയ വിദ്വേഷം വീണ്ടും വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വംശവെറിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇഎന്‍എആര്‍ അയര്‍ലണ്ട് എന്ന സംഘടനയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഓരോ ദിവസവും ഓരോ വംശീയ ആക്രമണം എങ്കിലും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ സംഘടനയുടെ ഐ റിപ്പോര്‍ട്ട് സംവിധാനത്തില്‍ വംശീയ വിദ്വേഷം സംബന്ധിച്ച നാനൂറിലധികം പരാതികള്‍ ലഭിച്ചതായി സംഘടന വെളിപ്പെടുത്തി. വിദേശീയര്‍ക്കെതിരെ മോശം ഭാഷ പ്രയോഗിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ സംഭവങ്ങളിലാണ് ഏറ്റവുമധികം വര്‍ധന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിദേശീയര്‍ക്ക് നേരെ തുപ്പുക, ശാരീരികമായി ആക്രമിക്കുക തുടങ്ങിയ സംഭവങ്ങളിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എല്ലാ വംശീയ ആക്ഷേപങ്ങളിലും വിദേശീയര്‍ ഒന്നിലധികം ആക്ഷേപങ്ങള്‍ സഹിക്കേണ്ടി വന്നതായാണ് റിപ്പോര്‍ട്ട്. കറുത്ത വര്‍ഗക്കാരായ ആഫ്രിക്കക്കാര്‍ക്കെതിരയാണ് വംശീയ ആക്രമണങ്ങളില്‍ ഭൂരിപക്ഷവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഫ്രിക്കക്കാര്‍ക്കെതിരായ നൂറോളം വംശീയ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഏഷ്യക്കാര്‍ക്കെതിരെയും ചൈനീസ് വംശജര്‍ക്കെതിരെയും നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഏഷ്യന്‍ചൈനീസ് വംശജര്‍ക്കെതിരെ 17 വംശീയ ആക്രമണങ്ങളും, ഏഷ്യന്‍ പശ്ചാത്തലമുള്ള മറ്റുള്ളവര്‍ക്കെതിരെ 46 ആക്രമണങ്ങളും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.റോമക്കാര്‍ക്കെതിരെ 27 വംശീയ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുസ്ലീങ്ങള്‍, ജൂതന്‍മാര്‍ എന്നീ വിഭാഗങ്ങളും കഴിഞ്ഞ വര്‍ഷം ആക്രമിക്കപ്പെട്ടു. അയര്‍ലണ്ടുകാരുടെ വംശവെറിക്ക് അയര്‍ലണ്ടുകാര്‍ തന്നെ ഇരയാകുന്ന സംഭവങ്ങളും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. കറുത്ത വര്‍ഗക്കാരുമായി കുടുംബ ബന്ധമുള്ള അയര്‍ലണ്ടുകാരാണ് സ്വന്തം നാട്ടുകാരാല്‍ ആക്രമിക്കപ്പെട്ടത്. അയര്‍ലണ്ടിലെ എല്ലാ ന്യൂനപക്ഷ വിഭാഗക്കാരും ഏറിയും കുറഞ്ഞും വംശീയ വിദ്വേഷത്തിന് ഇരയാകുന്നതായി ഇഎന്‍എആര്‍ അയര്‍ലണ്ട് വ്യക്തമാക്കി.

അതെ സമയം അയര്‍ലണ്ടില്‍ കുടിയേറ്റക്കാരായി വന്നിട്ടുള്ള ഒരു വിഭാഗവും,നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ നിന്നും ഇവിടെയെത്തി ആക്രമണം സംഘടിപ്പിക്കുന്നവരുമായ ചില ഗ്രൂപ്പുകളും ഇത്തരം വംശീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലുണ്ടെന്നും  വാര്‍ത്തകളുണ്ട്.

Scroll To Top