Wednesday December 07, 2016
Latest Updates

കുടിയേറ്റക്കാര്‍ക്കെതിരെ ബ്രിട്ടനില്‍ വംശീയാക്രമണം,ബ്രെക്‌സിറ്റിന് അനുകൂല നിലപാടെടുത്ത കുടിയേറ്റക്കാര്‍ മണ്ടന്‍മാരാവുമോ ?

കുടിയേറ്റക്കാര്‍ക്കെതിരെ ബ്രിട്ടനില്‍ വംശീയാക്രമണം,ബ്രെക്‌സിറ്റിന് അനുകൂല നിലപാടെടുത്ത കുടിയേറ്റക്കാര്‍ മണ്ടന്‍മാരാവുമോ ?

ബെല്‍ഫാസ്‌റ് :ബ്രെക്‌സിറ്റ് ഫലം പുറത്തുവന്നതിനു ശേഷം ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ക്കു നേരെയുള്ള വംശീയാക്രമണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഹണ്ടിങ്ടണ്‍, കാംബ്രിഡ്ജ്ഷയര്‍ എന്നിവിടങ്ങളിലെ പോളിഷ് കുടുംബങ്ങളുടെ ലെറ്റര്‍ ബോക്‌സില്‍ ‘ബ്രിട്ടന്‍ വിട്ടു പോകുക’ എന്ന മുന്നറിയിപ്പു ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതേ കാര്യം ഇംഗ്ലിഷിലും, പോളിഷ് ഭാഷയിലും അച്ചടിച്ച് പ്രൈമറി സ്‌കൂളുകള്‍ക്കു പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ പോളിഷ് സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ കെട്ടിടത്തിനു മുന്നില്‍ നടന്ന വംശീയവിദ്വേഷം നിറഞ്ഞ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

സംഭവങ്ങളെ തുടര്‍ന്ന് ബ്രെക്‌സിറ്റ് അനുകൂല നിലപാട് എടുത്തിരുന്ന മലയാളികള്‍ അടക്കമുള്ളവര്‍ ജാഗ്രതയിലാണ്.അടുത്ത ദിവസങ്ങളില്‍ ബ്രെക്‌സിറ്റ് വാദികള്‍ കൂടുതല്‍ കടുത്ത നിലപാട് എടുക്കുകയും,വോട്ടെടുപ്പിലൂടെ ലഭിച്ച മേല്‍ക്കൈയുടെ ബലത്തില്‍ കുടിയേറ്റക്കാരോട് കൂടുതല്‍ കര്‍ശന ആധിപത്യം പുലര്‍ത്തുകയും ചെയ്യുന്നവരുടെ എണ്ണവും കൂടാനിടയുണ്ട്.യൂറോപ്യന്‍ യൂണിയന്റെ പിന്തുണയില്ലാതെ ഇത്തരം ആഭ്യന്തര വംശീയ പ്രശ്‌നങ്ങള്‍ കൂടി കൈകാര്യം ചെയ്യേണ്ട അവസ്ഥ കൂടി അധികാരികള്‍ക്ക് വന്നിരിക്കുകയാണ്.

സംഭവങ്ങളെത്തുടര്‍ന്ന് പൊലീസിനോട് ജാഗ്രത പാലിക്കാന്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു.എണ്‍പത്തഞ്ചോളം സ്ഥലങ്ങളില്‍ നിന്നും വംശീയ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നു അധികൃതര്‍ സ്ഥിരീകരിച്ചു.മുസ്ലീങ്ങള്‍ക്കെതിരെയും അധിക്ഷേപം ഉയരുന്നുണ്ട്.

അസഹിഷ്ണുത വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ വക്താവും വ്യക്തമാക്കി.

സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ലണ്ടനിലെ പോളിഷ് എംബസി പ്രതികരിച്ചു.

ബ്രെക്‌സിറ്റിനെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായ സയീദ വര്‍സി, വംശീയ ചേരിതിരുവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ ബ്രെക്‌സിറ്റിനെ അനുകൂലിച്ച് ക്യാംപെയിന്‍ നടത്തിയവരെ കുറ്റപ്പെടുത്തി. പല പോളിഷ് കുടുംബങ്ങളും നാലും അഞ്ചും തലമുറകളായി ഇവിടെത്തന്നെ ജീവിക്കുന്നവരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Scroll To Top