Wednesday December 07, 2016
Latest Updates

ലെസ്ബിയന്‍ യുവതികളെ താമസിപ്പിച്ച വീടിന് നേരെ പാതിരാത്രിക്ക് ആക്രമണം,പരാതിയുമായി വിധവ

ലെസ്ബിയന്‍ യുവതികളെ താമസിപ്പിച്ച വീടിന് നേരെ പാതിരാത്രിക്ക് ആക്രമണം,പരാതിയുമായി വിധവ

ഫോട്ടോ:റഫറണ്ടത്തിന്റെ വിജയത്തില്‍ ആഹ്ലാദകണ്ണീര്‍ പൊഴിക്കുന്ന ലെസ്ബിയന്‍ പങ്കാളികള്‍

റാത്കൂള്‍ :സ്വവര്‍ഗാനുരാഗികളായ രണ്ടു പെണ്‍കുട്ടികളെ വീട്ടില്‍ താമസിപ്പിച്ചതില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം വൃദ്ധയുടെ വീടിനു നേരെ ആക്രമണം നടത്തി.സ്വവര്‍ഗാനുരാഗികളെ പിന്തുണച്ചതിന്റെ പേരില്‍ ജനക്കൂട്ടം തന്റെ വീടിനു നേരെ കല്ലെറിഞ്ഞതായും,അടിച്ചു നശിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപിച്ച് ഇസബെല്ല നിക്‌സണ്‍ എന്ന 66 വയസുള്ള വിധവയാണ് രംഗത്ത് വന്നിരിക്കുന്നത്.

 

സുന്ദരികളും മര്യാദക്കാരുമായ പെണ്‍കുട്ടികള്‍ ജൂണ്‍ മാസത്തിലാണ് താമസ സൗകര്യം തേടി ഇസബെല്ലയുടെ വീട്ടില്‍ എത്തിയത്.തുടര്‍ന്ന് ഹോളിഡേസിന് പോയ അവര്‍ കഴിഞ്ഞ ദിവസം മടങ്ങിഎത്തിയപ്പോള്‍ മുതലാണ് ജനക്കൂട്ടം സംഘടിച്ചു ഇവര്‍ക്കെതിരെ തിരിഞ്ഞത്.’കഴിഞ്ഞ തിങ്കളാഴ്ച രാത്രി മുഴുവന്‍ പലതവണ അവര്‍ ജനലുകളും ,വാതിലുകളും അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചു.ഞാന്‍ പുറത്തിറങ്ങിയതേയില്ല.എനിക്ക് എന്റെ അതിഥികളെ സംരക്ഷിക്കണമായിരുന്നു.അവര്‍ എനിക്കൊരു ദോഷവും ചെയ്തിരുന്നില്ല’ഇസബെല്ലാ ബി ബി സി റേഡീയോയോട് പറഞ്ഞു.

ഇത്തരം ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പൊരുതണമെന്നും അവര്‍ പൊതു സമൂഹത്തോട് അഭ്യര്‍ഥിച്ചു.എന്നാല്‍ പൊതു ജനങ്ങളില്‍ ഒരു വിഭാഗം ഇപ്പോഴും ക്ഷുഭിതരാണെന്ന് അവര്‍ പറഞ്ഞു.

മേയ് മാസത്തില്‍ പാസാക്കിയ സ്വവര്‍ഗ വിവാഹ റഫറണ്ടത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട മുഴുവന്‍ ഹര്‍ജികളും സുപ്രീം കോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു.ഇത് സംബന്ധിച്ച ബില്‍ ഡയല്‍ അടുത്ത സമ്മേളനത്തില്‍ പരിഗണിച്ചേക്കും.ബില്‍ പാസായി കഴിഞ്ഞാല്‍ അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹം ചെയ്യാനുള്ള അവസരമാവും.

Scroll To Top