Saturday September 23, 2017
Latest Updates

സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ പട്ടാപ്പകല്‍ യുവതിയ്ക്ക് നേരെ ആക്രമണം 

സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ പട്ടാപ്പകല്‍ യുവതിയ്ക്ക് നേരെ ആക്രമണം 

ഡബ്ലിന്‍:നഗരത്തിന്റെ ഹൃദയ ഭാഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ പട്ടാപ്പകല്‍ യുവതിയ്ക്ക് നേരേ ആക്രമണം.ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെയാണ് അജ്ഞാതനായ ഒരാള്‍ യുവതിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.ലൈംഗീകമായ ആക്രമണമാണ് നടന്നതെന്ന് പറയപ്പെടുന്നു.
നൂറുകണക്കിന് പൊതുജനങ്ങള്‍ സദാ സന്ദര്‍ശിക്കുന്ന സെന്റ് സ്റ്റീഫന്‍സ് ഗ്രീനിലുണ്ടായ ഇത്തരത്തിലുള്ള ആക്രമണം നഗരവാസികളെ പരിഭ്രാന്തരാക്കി.ഇതുമായി ബന്ധപ്പെട്ട് ഗാര്‍ഡ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാള്‍ക്ക് യുവതിയുമായി ഏതെങ്കിലും ബന്ധം ഉണ്ടോഎന്നത് അന്വേഷിച്ചു വരുന്നു

steep

Scroll To Top