Tuesday February 21, 2017
Latest Updates

ഡബ്ലിന്‍ കോടതിയില്‍ ജഡ്ജിയ്ക്ക് നേരെ ആക്രമണം,പ്രതി അറസ്റ്റില്‍ 

ഡബ്ലിന്‍ കോടതിയില്‍ ജഡ്ജിയ്ക്ക് നേരെ ആക്രമണം,പ്രതി അറസ്റ്റില്‍ 

ഡബ്ലിന്‍:കോടതിയില്‍ സിറ്റിംഗിനിടെ വനിതാ ജഡ്ജിയെ ആക്രമിച്ചയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഡബ്ലിനിലെ ടെംബിള്‍ ബാര്‍ ഡോള്‍ഫിന്‍ ഹൗസ് ഫാമിലി ലോ കോടതിയില്‍ ഇന്നലെ ഉച്ചയൂണിനുള്ള ഇടവേളയ്ക്ക് തൊട്ടു മുമ്പാണ് ജഡ്ജ് മിരിയം വാല്‍ഷിനെ ഇയാള്‍ ആക്രമിച്ചത്. ജഡ്ജിനെ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഒരു കേസുമായി ബന്ധപ്പെട്ട് തെളിവു ഹാജരാക്കുന്നതിനിടെ ഇയാള്‍ ജഡ്ജിന്റെ തലയില്‍ തൊഴിക്കുകയായിന്നു. സംഭവം നടന്നയുടന്‍ ഗാര്‍ഡ ഇടപെട്ടു. ആക്രമിയെ അറസ്റ്റ് ചെയ്ത് പീയേഴ്‌സ് സ്ട്രീറ്റിലെ ഗാര്‍ഡ സ്റ്റേഷനിലെത്തിച്ചു.ഇയാളെ 24 മണിക്കൂര്‍ കസറ്റഡിയില്‍ വെയ്ക്കാന്‍ കോടതി അനുമതി നല്‍കി . 

മാനസിക വിഭ്രാന്തിയുള്ള മകന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ വൃദ്ധരായ ദമ്പതികള്‍ കോടതിയെ സമീപിച്ച കേസിലാണ് ഒരു ചോദ്യത്തിന് മറുപടി പറയവേ ഇയാള്‍ അക്രമാസക്തനായത്.ജഡ്ജ് വാല്‍ഷിന്റെ മുറിവ് സാരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.








Scroll To Top