Friday February 24, 2017
Latest Updates

ഡബ്ലിനിലെ ജോര്‍ജസ് ബാറില്‍ ‘സോഷ്യലൈസ്’ചെയ്യാന്‍ പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് ക്രൂരമര്‍ദ്ദനം 

ഡബ്ലിനിലെ ജോര്‍ജസ് ബാറില്‍ ‘സോഷ്യലൈസ്’ചെയ്യാന്‍ പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് ക്രൂരമര്‍ദ്ദനം 

ഡബ്ലിന്‍:ഇന്ത്യന്‍ വിദ്യാര്‍ഥിയെ ഡബ്ലിന്‍ സിറ്റി സെന്ററില്‍ വെച്ച് ഒരുസംഘം യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗീക പീഡനത്തിനിരയാക്കുകയും ചെയ്തതായി പരാതിയുയര്‍ന്നു.

ആറു പേരടങ്ങുന്ന ഒരു സംഘമാണ് ഡെയിം സ്ട്രീറ്റിലൂടെ നടന്നു പോവുകയായിരുന്ന നാഷണല്‍ കോളജ് ഓഫ് അയര്‍ലണ്ടിലെ വിദ്യാര്‍ഥിയായ തുഷാര്‍ സുബ്ര റാവുവിന്റെ മേല്‍ ചൊവ്വാഴ്ച്ച രാത്രി ഒരു മണിയോടെ ആക്രമണം നടത്തിയത്.

ഡബ്ലിനിലെ സ്വവര്‍ഗാനുരാഗികളുടെ സംഗമകേന്ദ്രമായ ജോര്‍ജസ് സ്ട്രീറ്റില്‍ ഒരു പാര്‍ട്ടി കഴിഞ്ഞു സുഹൃത്തിനോടൊപ്പം മടങ്ങുകയായിരുന്ന സുബ്ര റാവുവിനെ നിലത്തിട്ടു ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തതായി പറയപ്പെടുന്നു.’നിന്റെ നാട്ടിലേയ്ക്ക് തിരിച്ചു പൊയ്‌ക്കൊള്ളു’എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇയാളെ ആക്രമിച്ചത്.ഇന്ത്യാക്കാരന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ആക്ഷേപിച്ചു കൊണ്ടായിരുന്നു മര്‍ദ്ദനം. 

രണ്ടു ദിവസം മുമ്പ് ട്രിനിറ്റി സ്ട്രീറ്റില്‍ വെച്ചും തുഷാര്‍ സുബ്രറാവുവിനു മര്‍ദ്ദനമേറ്റിരുന്നു.അന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ തട്ടി കൊണ്ട് പോവുകയും ചെയ്തിരുന്നു.പിയേഴ്‌സ് സ്ട്രീറ്റ് ഗാര്‍ഡ സ്‌റേറഷനില്‍ പരാതി നല്കി നീതി കാത്തിരിക്കുകയാണ് ഇയാളിപ്പോള്‍. 

Scroll To Top