Friday December 09, 2016
Latest Updates

കുപ്രസിദ്ധനായ ബാലലൈംഗീക പീഡകനെ ഡബ്ലിനിലെ തെരുവില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു !

കുപ്രസിദ്ധനായ ബാലലൈംഗീക പീഡകനെ ഡബ്ലിനിലെ തെരുവില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു !

ഡബ്ലിന്‍:കുപ്രസിദ്ധനായ ബാലലൈംഗീക പീഡകനെ നാട്ടുകാര്‍ തല്ലിച്ചതച്ചു. ഡബ്‌ളിനിലെ റിങ്ങ്‌സെന്‍ഡിലുള്ള ബി ആന്‍ഡ് ബിയില്‍ നിന്നുമാണ് രതിവൈകൃതക്കാരനായ ഡാനി വാര്‍ഡിനെ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 15 പേരുടെ സംഘം തല്ലിച്ചതച്ചത്. ബാലികയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ചയാളാണ് 35 വയസ്സുകാരനായ വാര്‍ഡ്.

വാര്‍ഡിന്റെ താമസ സ്ഥലത്തിന് മുന്നില്‍ തങ്ങി നിന്ന സംഘം ഇയാള്‍ ഇറങ്ങി വന്നതോടെ ആക്രമണം തുടങ്ങുകയായിരുന്നു. അടുത്തുള്ള മതില്‍ ചാടി ഓടി രക്ഷപെടാന്‍ വാര്‍ഡ് ശ്രമിച്ചെങ്കിലും വിഫലമായി. അല്‍പ്പം കഴിഞ്ഞ് സ്ഥലത്തെത്തിയ ഗാര്‍ഡ

വാര്‍ഡിന്റെ ജീവരക്ഷാര്‍ത്ഥം കസ്റ്റഡിയിലെടുത്ത് ഐറിഷ് ടൌണ്‍ സ്റ്റേഷനിലെത്തിച്ചു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ്
ചെയ്തിട്ടില്ലെന്നും ഗാര്‍ഡ അറിയിച്ചു.
വാര്‍ഡ് ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്ന് സ്ഥിതീകരിച്ച ഗാര്‍ഡ ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്നത് അഭികാമ്യമല്ലെന്നും പ്രതികരിച്ചു.
പിഞ്ചുബാലികയെ ബലാല്‍സംഘം ചെയ്തുവെന്ന കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച വാര്‍ഡ് ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷവും സ്‌കൂള്‍ പരിസരങ്ങളിലും മറ്റും ചുറ്റിക്കറങ്ങുന്നത് ഗാര്‍ഡ നിരീക്ഷിച്ചു വരികയായിരുന്നു.
ഇതാദ്യമായല്ല വാര്‍ഡിനെ നാട്ടുകാര്‍ താമസ സ്ഥലത്തു നിന്നും പുറത്താക്കുന്നത്.നേരത്തെ നഗരത്തിന്റെ വടക്കു ഭാഗതുള്ള ഒരു ബി ആന്‍ഡ് ബിയില്‍ നിന്നും ഇയാളെനാട്ടുകാര്‍ സംഘടിച്ച് പുറത്താക്കിയിരുന്നു

Scroll To Top