Wednesday December 07, 2016
Latest Updates

ഡബ്ലിനില്‍ ദിവസേനെ ടൂറിസ്റ്റുകള്‍ കൊള്ളയടിക്കപ്പെടുന്നു,ഈ നഗരം കൊള്ളക്കാരുടെ സങ്കേതമോ ?

ഡബ്ലിനില്‍ ദിവസേനെ  ടൂറിസ്റ്റുകള്‍ കൊള്ളയടിക്കപ്പെടുന്നു,ഈ നഗരം കൊള്ളക്കാരുടെ സങ്കേതമോ ?

ഡബ്ലിന്‍: നഗരത്തിലെത്തുന്ന ടൂറിസ്റ്റുകള്‍ വ്യാപകമായി കൊള്ളയടിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സിറ്റി സെന്ററില്‍ മാത്രം മാത്രം 823 ടൂറിസ്റ്റുകള്‍ ആക്രമിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തു എന്ന് ഐറിഷ് ടൂറിസ്റ്റ് അസിസ്റ്റന്‍സ് സര്‍വ്വീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 445 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. മുന്‍ വര്‍ഷത്തെക്കാള്‍ 9% വര്‍ദ്ധനവാണ് ഇത്.

ഇത്തരം സംഭവങ്ങളില്‍ ഭൂരിഭാഗവും നടന്നിട്ടുള്ളത് ഡബ്ലിന്‍ സെന്ററില്‍ ഉച്ചയ്ക്ക് 2 മണിക്കും 6 മണിക്കുമുള്ളിലാണ്. കേസുകളില്‍ 42%വും കൊള്ളയടിയാണ്. അതേസമയം 17 കേസുകള്‍ വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഗാര്‍ഡയുടെ സാന്നിധ്യം എപ്പോഴുമുള്ള പ്രദേശത്താണ് ആരെയും പേടിയില്ലാതെ ദിവസേനെ അക്രമങ്ങള്‍ നടക്കുന്നത്.

കേസുകളില്‍ 86%വും അന്വേഷിക്കുന്നത് സിറ്റി ഗാര്‍ഡ സര്‍വ്വീസാണ്. കാഴ്ചകള്‍ കാണുന്നതിനിടെയും ഷോപ്പിങ്ങിനിടെയും ചുറ്റി നടക്കുന്നതിനിടയിലുമാണ് പൊതുവെ ടൂറിസ്റ്റുകള്‍ക്കു നേരെ ആക്രമണം, കൊള്ള എന്നിവ നടന്നിട്ടുള്ളത്. ആക്രമിക്കപ്പെട്ടവരില്‍ കൂടുതലും 17നും 25നും മധ്യേ പ്രായമുള്ള സ്ത്രീകളാണ്.

45 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നായാണ് 2015ല്‍ അയര്‍ലണ്ടിലേയ്ക്ക് ടൂറിസ്റ്റുകള്‍ എത്തിയത്

Scroll To Top